Fire Accident At Kozhikode: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടുത്തം

Fire Accident At Kozhikode: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം.  പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 07:43 AM IST
  • കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം
  • ഇവിടെ ഒരു ചെരിപ്പ് കമ്പനിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്
  • അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്
Fire Accident At Kozhikode: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ  തീപിടുത്തം

കോഴിക്കോട്: Fire Accident At Kozhikode: കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം.  പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

ഇവിടെ ഒരു ചെരിപ്പ് കമ്പനിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. കോഴിക്കോട്ടെ ആറ് സ്റ്റേഷനുകളിൽ നിന്നുമുള്ള അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. 

Also Read: Chavara Road Accident: കൊല്ലത്ത് വാഹനാപകടം: 4 മത്സ്യത്തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

150 ഓളം പേർ ജോലിചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികൾ അറിയിച്ചു. ഇതുവരെയും ആളപായമുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.  കമ്പനിയ്ക്ക് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 

ഈ കമ്പനി ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. കൂടാതെ ഗോഡൗണിന് മുകളിൽ താമസിച്ചിരുന്ന വിവിധ ഭാഷാ തൊഴിലാളികളെയും സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റിയിട്ടുണ്ട്.

Also Read: Horoscope December 28, 2021: ഇന്ന് ഏത് രാശിക്കാർക്ക് അനുകൂലമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. മൂന്ന് മണിക്കൂർ പിന്നിട്ട ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിലുണ്ടായിരുന്ന റബ്ബർ ഉത്പ്പന്നങ്ങളെല്ലാം പൂർണ്ണമായും കത്തി നശിച്ചു. ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്ര ഉത്പന്നങ്ങൾ ഗോഡൗണിൽ നിന്നും മാറ്റാൻ സാധിച്ചുവെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News