Accident: ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി: ട്രാക്കിലേക്ക് വീണ യുവാവിന് പരിക്ക്

കൊച്ചുവേളി - ഹുബ്ലി ട്രെയിനിൽ നിന്നാണ് അഫ്സൽ ചാടിയിറങ്ങിയത്. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ സ്റ്റേഷനിൽ വേ​ഗത കുറച്ചപ്പോഴാണ് അഫ്സൽ ചാടിയിറങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : May 30, 2024, 11:28 PM IST
  • അസം സ്വദേശി അഫ്സലിന് ആണ് ചാടിയിറങ്ങിയ വഴി ട്രാക്കിലേക്ക് വീണ് പരിക്ക് പറ്റിയത്.
  • റെയിൽവെ ട്രാക്കിലേക്ക് വീണ അഫ്സലിന്റെ പരിക്ക് ​ഗുരുതരമാണ്.
Accident: ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി: ട്രാക്കിലേക്ക് വീണ യുവാവിന് പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യുവാവിന് പരിക്ക്. അസം സ്വദേശി അഫ്സലിന് ആണ് ചാടിയിറങ്ങിയ വഴി ട്രാക്കിലേക്ക് വീണ് പരിക്ക് പറ്റിയത്. റെയിൽവെ ട്രാക്കിലേക്ക് വീണ അഫ്സലിന്റെ പരിക്ക് ​ഗുരുതരമാണ്. കൊച്ചുവേളി - ഹുബ്ലി ട്രെയിനിൽ നിന്നാണ് അഫ്സൽ ചാടിയിറങ്ങിയത്. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ സ്റ്റേഷനിൽ വേ​ഗത കുറച്ചപ്പോഴാണ് അഫ്സൽ ചാടിയിറങ്ങിയത്. അടിതെറ്റി ട്രാക്കിലേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Lightning Strikes in Kozhikode: കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ മിന്നലേറ്റു; കോഴിക്കോട് 8 പേർക്ക് പരിക്ക്

കോഴിക്കോട്: വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. ഇവരെ കൂടാതെ മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. ഇതിൽ 
ഒരാൾ തീവ്രപരിചരണ വിഭാ​ഗത്തിലാണ്. മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ മഴ പെയ്യാതിരുന്നുവെങ്കിലും ഇടിമിന്നലുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മത്സ്യം വാങ്ങാനെത്തിയ ഒരാൾക്കും 7 മത്സ്യത്തൊഴിലാളികൾക്കുമാണ് മിന്നലേറ്റത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News