ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം

വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ സൈന്യം വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 08:30 AM IST
  • വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ സൈന്യം വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു
  • ഓണത്തിന് അവധിക്ക് നാട്ടിൽ എത്തി മടങ്ങിയതാണ് കണ്ണൻ
  • മൃതദേഹം ശനിയാഴ്ച വൈകിട്ട് ഏഴോടെ വിമാന മാർഗം നാട്ടിൽ
ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം

തിരുവനന്തപുരം/ആലപ്പുഴ : ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കായംകുളം കണ്ടല്ലൂർ  തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണനാണ് (26) ജോലിക്കിടെ വെടി വെച്ചു മരിച്ചതായി വിവരം ലഭിച്ചത്.  ജമ്മുവിൽ രാഷ്ട്രീയ റൈഫിൾസിൽ ആയിരുന്നു കണ്ണൻ ജോലി ചെയ്തിരുന്നത്.

വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ സൈന്യം വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കാരണം വ്യക്തമല്ല.ഓണത്തിന് അവധിക്ക് നാട്ടിൽ എത്തിയ കണ്ണൻ 17-നാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്. ഭാര്യ :ദേവു . മാതാവ് : പത്മാക്ഷി, ബിനു , മനു എന്നിവർ സഹോദരങ്ങൾ ആണ്.

Also Readഅമ്പതോളം മോഷണ കേസുകളിലെ പ്രതി; അവസാനം 'ബർമുഡ കള്ളനെ' പോലീസ് കണ്ടെത്തി

മൃതദേഹം ശനിയാഴ്ച വൈകിട്ട് ഏഴോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് സൈനിക തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും . തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

 

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News