കൊല്ലം: തിരുവനന്തപുരത്ത് നിന്ന് മംഗലപുരത്തേക്കുള്ള Malabar Expressന് ട്രെയിന് തീപിടിച്ചു. രാവിലെ 7.45ന് കൊല്ലം ഇടവ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. ട്രെയിന്റെ എഞ്ചിനോട് ചേർന്ന പാഴ്സൽ ബോഗിലായിരുന്നു തീപിടുത്തം ഉണ്ടായിരിക്കുന്നത്. പുക ഉയരുന്ന് യാത്രക്കാർ കണ്ടതിനെ തുടർന്ന് ട്രെയിന്റെ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയാണ് വൻ ദുരന്തം ഒഴുവാക്കിയത്.
Kerala: Luggage van of Malabar Express caught fire near Varkala in Thiruvananthapuram district today morning. No casualties reported. pic.twitter.com/QGhacx9FGh
— ANI (@ANI) January 17, 2021
ചങ്ങല വലിച്ച യാത്രക്കാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തീ അണയ്ക്കാൻ സാധിച്ചതിനാൽ തീ കൂടുതൽ ബോഗികളിലേക്ക് പടരുന്നത് ഒഴിവാക്കി. കൂടുതൽ ബോഗിലേക്ക് തീ പടരാതിരിക്കാൻ തീപിടുത്തം (Fire Accident) ഉണ്ടായ ബോഗിയുമായുള്ള മറ്റു കമ്പാർട്ടുമെന്റുകളുടെ ബന്ധം വിച്ഛേദിച്ചു.
ALSO READ: Fire Accident: എടയാറിൽ വൻ തീപിടുത്തം, കോടികളുടെ നാശനഷ്ടം
സംഭവം അറിഞ്ഞതോടെ നാട്ടുകാരാണ് ആദ്യം രക്ഷ പ്രവർത്തനത്തിനെത്തിയത്. തുടർന്ന് ഫയർ ഫോഴ്സ് (Fire Force) എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയതോടെ അരമണിക്കൂറിനുള്ളിൽ തീ അണയ്ക്കാനും സാധിച്ചു.
ലഗേജ് ബോഗിയിലുണ്ടായിരുന്ന ബൈക്കുകളിൽ നിന്നാണ് തീപിടുത്തം ഉണ്ടായിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. സംഭവം അറിഞ്ഞതോടെ യാത്രക്കാരെ ട്രെയിനിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. നിലവിൽ സർവീസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ (Indian Railway). യാത്ര തുടരാൻ എല്ലാം സജ്ജമാക്കിട്ടുണ്ടെന്ന് റെയിൽവെ അറിയിച്ചു.
ALSO READ: WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
തിരുവനന്തപുരത്ത് (Thiruvananthapuram) നിന്ന് കർണാടകയിലെ മംഗലപുരത്തേക്കുള്ള സർവീസാണ് Malabar Express. രാവിലെ 6.30 ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ 10നാണ് മംഗലപുരത്ത് എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...