പ്രകൃതിവിരുദ്ധ പീഡനം: മദ്രസാധ്യാപകൻ പിടിയില്‍

നാലാംക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പള്ളൂർ പോലീസ് അറസ്റ്റുചെയ്തത്. 

Last Updated : Jan 30, 2020, 01:25 PM IST
പ്രകൃതിവിരുദ്ധ പീഡനം: മദ്രസാധ്യാപകൻ പിടിയില്‍

മയ്യഴി: നാലാംക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പള്ളൂർ പോലീസ് അറസ്റ്റുചെയ്തത്. 

പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന ഇയാള്‍ ഒരുമാസം മുൻപാണ് മദ്രസയിൽ അധ്യാപകനായി എത്തുന്നത്. 

സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ ഇയാളെ പോലീസ് നടത്തിയഅന്വേഷണത്തിനൊടുവിൽ കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ. എം.സെന്തിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.വി.ശ്രീജേഷ്,  പാറേമ്മൽ രോഷിത്ത്..എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ പുതുച്ചേരി പോക്സോ കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും.

Trending News