മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കുമോ; ഹർജിയിൽ വിധി ഇന്ന്

പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 20, 2022, 08:23 AM IST
  • പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
  • മണ്ണാർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറയുന്നത്
  • മധു കൊലക്കേസിൽ കൂറുമാറ്റം തുടരുകയാണ്
മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കുമോ;  ഹർജിയിൽ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ്  പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദം. മണ്ണാർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറയുന്നത്.  

അതേസമയം മധു കൊലക്കേസിൽ കൂറുമാറ്റം തുടരുകയാണ്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ചില‍ർ സാക്ഷികളെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം ഒരാൾ അറസ്റ്റിലായിരുന്നു. മധുക്കേസിൽ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയിരുന്നു.  ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. ഷിഫാന്റെ  ജാമ്യാപേക്ഷയിലും വിചാരണക്കോടതി വിധി പറയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News