ലഖ്‌നൗ: UP Earthquake: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ ഭൂചലനം. ഇന്ന് പുലർച്ചെ 1:12 നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ലഖ്‌നോവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കായി ബാറായ്ച്ച് പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ് ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. രാത്രി വൈകിയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
An earthquake of magnitude 5.2 occurred at 139km north-northeast of Lucknow, Uttar Pradesh at around 1.12 am, today. The depth of the earthquake was 82 km below the ground: National Center for Seismology
— ANI (@ANI) August 19, 2022
ലഖിംപുര്‍ ഖേരിയിലേയും ഡല്‍ഹി-ഉത്തര്‍പ്രദേശിലേയും ചില ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വെള്ളിയാഴ്ച അതായത് ആഗസ്റ്റ് 19 ന് ഉത്തരാഖണ്ഡിലെ പിത്തോരഗഡ് മേഖലയിൽ 3.6 രേഖപ്പെടുത്തിയ നേരിയ ഭൂചനമുണ്ടായി. ഉച്ചയ്ക്ക് 12.55 നായിരുന്നു ഭൂചലനം. അന്നേ ദിവസം റിക്‌ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിലെ ഹാലി ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായും ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...