തിരുവനന്തപുരം: പ്രമുഖ യൂട്യൂബ് ചാനലായ എം 4 ടെകിനെതിരെ പരാതി. സ്വാതന്ത്ര്യദിനത്തിൽ ചാനലിൽ പങ്ക് വെച്ച് സ്വാതന്ത്ര്യ കോഴി ചുട്ട വീഡിയോക്കെതിരെയാണ് പരാതി. ഏകേദേശം 48 കോഴികളെ ഉപയോഗിച്ചായിരുന്നു വീഡിയോ.വിവിധ നിറങ്ങളിൽ ഗ്രില്ല് ചെയ്യുന്ന കോഴികളായിരുന്നു വീഡിയോയിൽ.കഴക്കൂട്ടം സ്വദേശി ജിതിൻ ആണ് പരാതി നൽകിയത്. വീഡിയോ ജനവികാരം വൃണപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ ഇതുവരെ പരാതിയിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ദേശിയ പതാകയുടെ നിറത്തിലാണ് കോഴിയെ ചുട്ടതെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ വിശദമായി വീഡിയോ പരിശോധിച്ച ശേഷം മാത്രമെ പരാതിയിൽ കഴമ്പുണ്ടാകുമോ എന്ന് പരിശോധിക്കാനാകു എന്നാണ് പോലീസ് നിലപാട്. നിലവിൽ 10 ലക്ഷത്തിലധികം പേർ എം 4 ടെക്കിൻറെ വീഡിയോ കണ്ടിട്ടുണ്ട്.
11.7 മില്യൺ ഫോളോവേഴ്സാണ് M4 ടെക്കിന് യൂട്യൂബിലുള്ളത്. ജിയോ മച്ചാൻ എന്നറിയപ്പെടുന്ന തൃശ്ശൂർ സ്വദേശി ജിയോ ജോസഫിൻറെ ഉടമസ്ഥതയിലുള്ള ചാനലാണിത്. വീഡിയോക്കെതിരെ രസകരമായ കമൻറുകളും വരുന്നുണ്ട്. സ്വാതന്ത്ര്യദിനത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ പതാകയുടെ നിറമുള്ള ബലൂണാണ് ഞാൻ പൊട്ടിച്ചത് കേസ് വരുമോ എന്നൊക്കെയും ചിലർ കമൻറിൽ ചോദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...