കോട്ടയം: പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് പാചക വാതക സിലണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു കയറി.കാലി സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറിയാണ് ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം തെറ്റിയാണ് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് ഇടിച്ചു കയറി നിന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. ക്ഷേത്രം റോഡിലേക്ക് വഴിതെറ്റി വന്ന വാഹനം പുറകോട്ട് തിരിഞ്ഞ് പോകുന്നതിനായി തിരിക്കവേ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് പാചകവാതക സിലണ്ടർ ലോറി ഓടിച്ചിരുന്നത്. ലോറിയുടെ മുൻഭാഗവും, ക്ഷേത്രത്തിൻ്റെ കവാടത്തിലെ ഭണ്ഡാരം അടക്കം തകർന്നിട്ടുണ്ട്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയി
പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയി. നാലംഗ സംഘമാണ് പാറശാല പോലീസിന്റെ പട്രോൾ വാഹനം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പപരശുവയ്ക്കലിൽ പോലീസുകാർ വാഹന പരിശോധനക്ക് പുറത്തിറങ്ങിയ സമയത്ത് നാലംഗ സംഘം വാഹനമെടുത്ത് കടന്നുകളയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...