വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി ഇടിച്ച് കയറി; ഒരു മരണം, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ക്ലീനർ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 11:22 AM IST
  • അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് സൂചന
  • ക്ലീനർ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു
  • കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു
വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി ഇടിച്ച് കയറി; ഒരു മരണം, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആര്യനാട് കുളപ്പടയിൽ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയാകാം അപകടത്തിന് കാരണമെന്നാണ് സൂചന.

പന്ത്രണ്ട് ചാക്ക്; 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി

ഇടുക്കി രാജാക്കാട്ടില്‍  15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി. രാജാക്കാട് മുത്തനാട്ട് ബിനോയിയുടെ ഏലക്കായ് സ്റ്റോറില്‍ 12 ചാക്കിലായി സൂക്ഷിച്ചിരുന്ന ഏലക്കയാണ് 
മോഷണം പോയത്. സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് രാജാക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചു. 

ഇടുക്കി രാജാക്കാടാണ് തോട്ടത്തിലെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ചാക്ക് ഏലയ്ക്ക മോഷണം പോയത്. രാജാക്കാട് സ്വദേശി ബിനോയിയുടെ നേതൃത്വത്തിലുള്ള ഏലക്കായ് സ്റ്റോറിലാണ്  മോഷണം നടന്നത്. ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News