Local Body Election Results 2020 | പ്രതീക്ഷയ്ക്ക് വിപരീതമായുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലം (Local Body Election Results) വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി (KPCC Political Affairs Committee) ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരുമെന്ന് ഉറപ്പാണ്. ഇപ്രാവശ്യം കൂടുതൽ സീറ്റുകൾ പിടിക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഈ ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്നാണ് ആരോപണം.
മാത്രമല്ല നേതൃത്വത്തിനെതിരെ കെ മുരളീധരനും (K Muraleedharan) കെ സുധാകരനും അടക്കമുള്ള നേതാക്കൾ പരസ്യമായി തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ സാധ്യതകള്‍ നോക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്ന ആരോപണവും താഴേത്തട്ടില്‍ ഉണ്ട്. നേതാക്കളുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുള്ള കെ. മുരളീധരനും കെ. സുധാകരനും (K.Sudhakaran) ഇന്നത്തെ യോഗത്തിൽ പൊട്ടിത്തെറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും വടകരയില്‍ ആര്‍എംപിയുമായുളള (RMP) സഹകരണവും ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഒരു വിഭാഗം കെപിസിസി അധ്യക്ഷനെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. കൂടാതെ ജോസ് കെ മാണിയെ (Jose K Mani) പുറത്താക്കിയ നടപടിയിൽ അമർഷമുള്ളവർ ഇന്ന് കോട്ടയത്തെ ഫലം ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരിക്കും നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത്. എന്തായാലും ഈ തിരഞ്ഞെടുപ്പ് ഫലം (Local Body Election Results) വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്.