Kerala Local Body Election Results 2020: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും വിജയം കൊയ്തു

കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിൽ സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ മത്സരിച്ചത്.      

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 02:20 PM IST
  • രേഷ്മ കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു.
  • രേഷ്മ ഇപ്പോൾ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ്.
  • വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രേഷ്മ നടത്തിയത്.
Kerala Local Body Election Results 2020: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയും വിജയം കൊയ്തു

Kerala Local Body Election Results 2020: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയ് (Reshma Mariyam Roy) വിജയം കൊയ്തു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിൽ സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ മത്സരിച്ചത്.    

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി (Age Limit) എന്നു പറയുന്നത് 21 വയസാണ്.  രേഷ്മയ്ക്ക് (Reshma Mariyam Roy) ഇരുപത്തിയൊന്ന് തികഞ്ഞത് ഈ നവംബർ 18 നായിരുന്നു.   രേഷ്മയ്ക്ക് ഇടത് അനുഭവം തുടങ്ങിയത് കോളേജിൽ പഠിച്ചത് മുതലാണ്.  കോൺഗ്രസ് അനുകൂലികളാണ് രേഷ്മയുടെ കുടുംബം. 

Also read: Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

രേഷ്മ കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ (SFI) അംഗമായിരുന്നു. രേഷ്മ ഇപ്പോൾ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ്.  വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രേഷ്മ നടത്തിയത്. 

വോട്ട് ചോദിച്ച് കയറി ഇറങ്ങുന്ന വീടുകളിലുള്ളവരുടെ പ്രശ്നങ്ങൾ  ചോദിച്ചറിയുകയും അപ്പോൾ തന്നെ തന്റെ (Reshma Mariyam Roy) കയ്യിലുള്ള ഡയറിയിൽ കുറിക്കുകയും ചെയ്തിരുന്നു.  അവരിൽ ഒരാളാണ് താൻ എന്ന രീതിയിലുള്ള പ്രകടനമായിരുന്നു രേഷ്മ കാഴ്ച വച്ചത്.  ഇനി ആ കുറിച്ചതെല്ലാം പ്രവർത്തികമാക്കുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News