Kerala Local Body Election Results 2020: കേരളം ചുവന്ന് തന്നെ, എന്ത് ചെയ്യണമെന്നറിയാതെ യുഡിഎഫ്, പ്രതീക്ഷച്ചത് കാഴ്ചവെക്കനാകാതെ എൻഡിഎ

എൽഡിഎഫ് കോട്ടയിൽ ഒന്നും ചെയ്യാനാകാതെ കോൺ​ഗ്രസും ബിജെപിയും. 3 കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പായി, കൊച്ചിയിലും തൃശൂരിലും സ്വതന്ത്രരെയും വിമതരെയും കൂടെ കൂട്ടാൻ പാർട്ടികൾ 

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 08:39 PM IST
  • എൽഡിഎഫ് കോട്ടയിൽ ഒന്നും ചെയ്യാനാകാതെ കോൺ​ഗ്രസും ബിജെപിയും.
  • 3 കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പായി, കൊച്ചിയിലും തൃശൂരിലും സ്വതന്ത്രരെയും വിമതരെയും കൂടെ കൂട്ടാൻ പാർട്ടികൾ
  • 514 ഗ്രാമപഞ്ചയാത്ത് ഇടതിനൊപ്പം, യുഡിഎഫിന് 375 പഞ്ചായത്തെ സ്വന്തമാക്കാനെ സാധിച്ചുള്ളു, എൻഡിഎക്ക് 23 പഞ്ചായത്തുകളിൽ ഭരണം
 Kerala Local Body Election Results 2020: കേരളം ചുവന്ന് തന്നെ, എന്ത് ചെയ്യണമെന്നറിയാതെ യുഡിഎഫ്, പ്രതീക്ഷച്ചത് കാഴ്ചവെക്കനാകാതെ എൻഡിഎ

തിരുവനന്തപുരം:  വികസനങ്ങൾക്കും സ‌ർക്കാരിന്റെ കർമ്മ പ്രവർത്തനങ്ങൾക്കും മുമ്പിൽ മാറി നിന്ന് ആരോപണങ്ങൾ. കടലിൽ ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ ഓരോ ദിവസവും സർക്കാരിനെതിരെ തിരുയുന്ന ആരോപണങ്ങൾ നേരിട്ട പിണറായി സർക്കാർ പ്രവ‌ർത്തനങ്ങളിലൂടെ നേടിയെടുത്ത വിജയം. സ്വർണക്കടത്തും മുൻ പാർട്ടി സെക്രട്ടറിയുടെ മകൻ മയക്ക് മരുന്നു കേസിൽ അകപ്പെട്ടതുമെല്ലാം പ്രതിപക്ഷം ഓരോനായി ഉന്നയിക്കുമ്പോഴും നാട്ടിൽ ചെയ്ത പ്രവർത്തകൾ വോട്ടാക്കി മാറ്റുകയായിരുന്നു സംസ്ഥാന സർക്കാർ. ദുരിതാശ്വാസ കിറ്റും ക്ഷേമപെൻഷനും, പ്രളയാന്തര കേരള പ്രവർത്തനങ്ങളുടെ മുന്നിൽ പ്രതിപക്ഷത്തിന്റെ ആരോപണം ഒന്നമല്ലാതയായി പോയ നിമിഷമായിരുന്നു ഇന്ന് വന്ന തെരഞ്ഞെടുപ്പ് ഫലം. ഇത്രയേറെ ആരേപണങ്ങൾക്ക് നടുവിലൂടെ പിണറായി സർക്കാർ നേടിയ ഈ വിജയം ഐതിഹാസകമാണെന്ന് നിസംശയം പറയാം.  

ഇത്രയും മികച്ച അവസരം ഉപയോ​ഗിക്കാനാകതെ പോകുന്ന പ്രതിപക്ഷത്തിന് ഇനിയും ഇരുത്തി ചിന്തിക്കേണ്ടതാണ് എവിടെയാണ് തെറ്റിയതെന്നും ഇനി എന്ത് ചെയ്യണമെന്നും. സ്വന്തം വാർഡിലെ വോട്ടുകൾ പോലും ചോർന്ന് പോകുന്നത് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾ കാണുന്നില്ലയെന്നതാണ് ഏറ്റവും വലിയ കൗതുകം. ലോക്സഭയിൽ ലഭിച്ച മിന്നും വിജയത്തിന്റെ തിളക്കം ഉപതെരഞ്ഞെടുപ്പിലൂടെ മങ്ങിയത് യുഡിഎഫ് (UDF) നേതാക്കൾ അറിഞ്ഞില്ലന്നാണ് തോന്നുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുർന്ന് ആരോപണങ്ങൾ പോലും തങ്ങൾക്ക് അനുകൂലമായി വോട്ടാക്കി മാറ്റാൻ അറിയാത്ത പാർട്ടിയാണ് പ്രതിപക്ഷത്തുള്ളതെന്ന് ജനം കരുതിക്കാണുമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

Also Read: BJPയ്ക്ക് ​ കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം, വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍

മഹാമാരി കാലത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മാത്രമല്ല കോവിഡിനിടെ ജനം വീണ്ടും എൽഡിഎഫിനായി (LDF) വോട്ട് ചെയ്യാൻ ഇറങ്ങിയത്. ആരോ​ഗ്യ വിദ്യാഭ്യാസ മേഖലയിൽ വികസനം, ലൈഫ് മിഷനിലൂടെ ലക്ഷ കണക്കിന് പേർക്ക് വീട് തുടങ്ങിയവയെല്ലാം നൽകിയ സർക്കാരിനെ മനസ്സിലാക്കിയ ജനം എൽഡിഎഫിന് പിന്തുണ നൽകി. കൂടാതെ എൽഡിഎഫ് മുന്നണിയുടെ അം​ഗ ബലവും പിണറായി സർക്കാരിന് തെരഞ്ഞെടുപ്പിൽ (Local Body Elections) കുടുതൽ ശക്തി പകർന്നു. യുഡിഎഫിൽ നിന്ന തെറ്റി എത്തിയ കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗവും, എൽജിഡിയും എൽഡിഎഫിനെ കൂടുതൽ കരുത്തരാക്കി. കോട്ടയം കൈവിട്ട് പോയതും പാലായിൽ ചരിത്രം കുറിച്ചതും ഇതിന് ഉദ്ദാഹരണമാണ്.

Also Read: Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊപ്പം: കെ കെ ശൈലജ

ബിജെപിയാകട്ടെ (BJP) പ്രതീക്ഷച്ചത് ഒന്നും വോട്ടെണ്ണി കഴിഞ്ഞപ്പോൾ കണ്ടില്ല. സംസ്ഥാന നേതാക്കളെ ഇറക്കി തദ്ദേശ പരമായി അടിത്തറ ഉണ്ടാക്കാനുള്ള നീക്കമാണ് ഈ തെരഞ്ഞെടുപ്പിലൂടെ പാളിയിരിക്കുന്നത്. തിരുവനന്തപുരത്തും, തൃശൂരിലും ബിജെപിയുടെ സംസ്ഥാന നേതാക്കൾ തോൽക്കാനിടയായതും എൻഡിഎ ക്യാമ്പിൽ കനത്ത പ്രഹരം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News