Kerala Lok Sabha Election Result Live: വിജയാഹ്ലാദത്തിൽ യുഡിഎഫ്, കനൽ ഒരുതരി കാത്ത ആശ്വാസത്തിൽ എൽഡിഎഫ്, താമര വിരിയിച്ച സന്തോഷത്തിൽ എൻ‍‍‍ഡിഎ

Kerala Lok Sabha Election Result 2024: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. പ്രതീക്ഷയോടെ എല്ലാ മുന്നണികളും ജനവിധിക്കായി കാത്തിരിക്കുകയാണ്. വോട്ടെണ്ണൽ ദിനത്തിൽ കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.     

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 06:49 PM IST
Live Blog

Kerala Lok Sabha Election Result 2024: ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. തികഞ്ഞ പ്രതീക്ഷയിലാണ് ഓരോ മുന്നണിയും. എക്സിറ്റ് പോൾ ഫലങ്ങളെ മറികടക്കുന്നതാണോ ജനവിധിയെന്ന് അറിയുവാൻ ഇവിടെ തുടരൂ... 

4 June, 2024

  • 18:30 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 1, എൻഡിഎ 1

    കണ്ണൂരിൽ കെ സുധാകരൻ വിഡജയിച്ചു. വയവനാട്ടിൽ രാഹുൽ ​ഗാന്ധി വിജയിച്ചു. കോഴിക്കോട് എം കെ രാഘവൻ വിജയിച്ചു. ആലപ്പുഴ കെ സി വേണു​ഗോപാൽ വിജയിച്ചു. കാസർ​ഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ വിജയിച്ചു, വടകര ഷാഫി പറമ്പിൽ വിജയിച്ചു. എറണാകുളം ഹൈബി ഈ‍ഡൻ വിജയിച്ചു. 

  • 18:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 1, എൻഡിഎ 1

    തിരുവനന്തപുരത്ത് ശശി തരൂർ വിജയിച്ചു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് വി‍ജയിച്ചു. ഇടുക്കിയിലെ തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ. ദേശീയ തലത്തിൽ ഉണ്ടായ ബി ജെ പി വിരുദ്ധ ജനവികാരം കോൺഗ്രസിന് ഗുണകരമായെന്നും അദ്ദേഹം  പറഞ്ഞു.

  • 17:30 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 1, എൻഡിഎ 1

    ഇടുക്കിയിലെ തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ. ദേശീയ തലത്തിൽ ഉണ്ടായ ബി ജെ പി വിരുദ്ധ ജനവികാരം കോൺഗ്രസിന് ഗുണകരമായെന്നും അദ്ദേഹം  പറഞ്ഞു.

  • 17:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 1, എൻഡിഎ 1

    ആറ്റിങ്ങലിൽ ഇരു സ്ഥാനാർത്ഥികളുടേയും നെഞ്ചിടിപ്പ് കൂട്ടുന്നു. 823 വോട്ടുകൾക്ക് അടൂർ പ്രകാശ് മുന്നിൽ. ഇനി എണ്ണാൻ ഉള്ളത് മുവായിരത്തിൽ താഴെ വോട്ടുകൾ

  • 16:45 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 2, എൻഡിഎ 1

    ആറ്റിങ്ങലിൽ 610 വോട്ടിന് അടൂർ പ്രകാശ് മുന്നേറുന്നു. സസ്പൻസ് വിടാതെ ആറ്റിങ്ങൽ. 

  • 16:15 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 2, എൻഡിഎ 1

    കണ്ണൂരിൽ 104700 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കെ സുധാകരൻ വിജയിച്ചു. തിരുവനന്തപുരത്ത് ശശി തരൂർ മുന്നേറുന്നു. 

  • 16:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 2, എൻഡിഎ 1

    ആലത്തൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ രാധാകൃഷണൻ ജയിച്ചു. 22000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കോൺ​ഗ്രസ് എംപിയായിരുന്ന രമ്യ ഹരിദാസിനെ പിന്നിലാക്കി രാധാകൃഷ്ണൻ വിജയം ഉറപ്പിച്ചത്. 

  • 15:45 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17, എൽഡിഎഫ് 2, എൻഡിഎ 1

    ചരിത്രത്തിലാദ്യാമായി കേരളത്തിൽ എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം നേടാനായെന്ന് കെ സുരേന്ദ്രൻ. ഇത് വലിയ മാറ്റത്തിൻ്റെ തുടക്കമാണെന്നും 
    വികസനത്തിന് വോട്ട് ചെയ്യണമെന്ന് മോദിയുടെ അഭ്യർഥന കേരളം സ്വീകരിച്ചു,. സംസ്ഥാനത്ത് 20 ശതമാനത്തിന് അടുത്ത് വോട്ട് നേടാനായി എന്നും അദ്ദേഹം പ്രതികരിച്ചു. 

  • 15:15 PM

    Kerala Lok Sabha Election Result 2024:നിലവിലെ കക്ഷി നില യുഡിഎഫ് 17 എൽഡിഎഫ് 2 എൻഡിഎ 1

    തൃശ്ശൂരിൽ 73, 954 വോട്ടിന് സുരേഷ് ​ഗോപി വിജയിച്ചു. 

    രണ്ട് സീറ്റിൽ കേരളത്തിൽ എൽഡിഎഫ് മുന്നേറുന്നു. 

    സുരേഷ് ​ഗോപിയുടെ തൃശൂരിലെ ജയത്തോടെ കേരളത്തിൽ ചരിത്രം പിറന്നുവെന്ന് കൊല്ലം ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാ‍ർ പ്രതികരിച്ചു. 

    തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

  • 15:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17 എൽഡിഎഫ് 2 എൻഡിഎ 1

    വടകരയിൽ കെകെ രമയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടക്കുകയാണ്. എൽഡിഎഫ് വടകരയിൽ തോൽക്കുമെന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി കെ.കെ ശൈലജയ്ക്ക് സ്നേ​ഹക്കുറിപ്പുമായി കെ.കെ രമ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിതെന്നും ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ എന്നുമാണ് കെ.കെ രമ കുറിച്ചത്. 

    അതേസമയം 15700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്ത് ശശി തരൂർ മുന്നേറുന്നു.

    ആറ്റിങ്ങലിൽ 1332 വോട്ടുകളുമായി വി ജോയ് മുന്നിൽ. 

    73854 വോട്ടുമായി തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നിൽ. 

  • 14:45 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17 എൽഡിഎഫ് 2 എൻഡിഎ 1

    ആറ്റിങ്ങലിൽ ലീ‍ഡ് തിരിച്ചു പിടിച്ച് വി ജോയ്. 1172 വോട്ടിന് മുന്നിൽ. തിരുവനന്തപുരത്തും ആറ്റിങ്ങലിലും സസ്പെൻസ് തുടരുന്നു.

    ശശി തരൂർ 15700 വോട്ടിന് തിരുവനന്തപുരത്ത് മുന്നിൽ. 

    കണ്ണൂരിൽ 74681 വോട്ടിന് കെ സുധാകരൻ മുന്നിൽ. 

  • 14:15 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 18 എൽഡിഎഫ് 1 എൻഡിഎ 1 

    6088 വോട്ടിന് തിരുവനന്തപുരത്ത് ശശി തരൂർ മുന്നേറുന്നു. തരൂരിന് ലീഡ് തിരികെ നൽകിയത് തീരദേശ വോട്ടുകൾ. 

    കാസർകോട് രാജ്മോഹൻ ഉണ്ണിത്താന് ലീഡ്.

    കേരളത്തിലെ യുഡിഎഫ് തരംഗം. 18 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം.

    എൽഡിഎഫ് ലീഡ് ആലത്തൂരിലും ആറ്റിങ്ങലിലും മാത്രം.

    തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് മുക്കാൽ ലക്ഷത്തിലേക്ക്. കെ മുരളീധരൻ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്ത്.

    രണ്ട് ലക്ഷത്തിലേറെ ഭൂരിപക്ഷവുമായി ഹൈബി ഈഡൻ എറണാകുളത്ത് മുന്നേറുന്നു. 

  • 14:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 18 എൽഡിഎഫ് 1 എൻഡിഎ 1 

    തിരുവനന്തപുരത്ത് 13666 വോട്ടിന് ശശി തരൂർ മുന്നിൽ. 

    തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ​ഗോപി.

    വടകരയിലും ആലത്തൂരും ഉപതിരഞ്ഞെടുപ്പ് നടക്കുവാൻ സാധ്യത.

    319939 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ​ഗാന്ധി വയനാട്ടിൽ മുന്നേറുന്നു. 

    98, 470 വോട്ടിന് വടകരയിൽ ഷാഫി പറമ്പിൽ മുന്നിൽ.

    73,120 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സുരേഷ്​ഗോപി തൃശ്ശൂരിൽ മുന്നിൽ. 

    74, 681 വോട്ടിന് കണ്ണൂരിൽ സുധാകരൻ മുന്നിൽ. 

  • 13:45 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 18 എൻഡിഎ 1 എൽഡിഎഫ് 1

    തിരുവനന്തരപുരത്ത് ലീഡ് തിരിച്ചു പിടിച്ച ശശി തരൂർ. 900 വോട്ടിന് മുന്നിൽ. ‌

    73120 വോട്ടിന്റെ ഭൂരിപക്ഷവുമായി തൃശ്ശൂരിൽ സുരേഷ്​ഗോപി. 

    86754 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വടകരയിൽ നിന്നും ഷാഫി പറമ്പിൽ മുന്നേറുന്നു. 

    107017 വോട്ടിന് എം കെ രാഘവൻ കോഴിക്കോട് മുന്നിൽ.

    രണ്ട് ലക്ഷത്തിലധികം വോട്ടുകൾ നേടി ഹൈബി ഈഡൻ എറണാകുളത്ത് മുന്നേറുന്നു. 

    304469 വോട്ടുകൾ നേടി രാഹുൽ ​ഗാന്ധി വയനാട്ടിൽ മുന്നേറുന്നു. 

    ആറ്റിങ്ങലിൽ 1780 വോട്ടിന് മുന്നിൽ അടൂർ പ്രകാശ് മുന്നേറുന്നു. 

  • 13:30 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 18 എൻഡിഎ 1 എൽഡിഎഫ് 1

    തിരുവനന്തരപുരത്ത് ലീഡ് തിരിച്ചു പിടിച്ച ശശി തരൂർ. 4490 വോട്ടിന് മുന്നിൽ. 

  • 13:15 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17 എൻഡിഎ 2 എൽഡിഎഫ് 1

    തിരുവനന്തപുരത്ത് 5195 വോട്ടിന് രാജീവ് ചന്ദ്രശേഖർ മുന്നിൽ.

    കോഴിക്കോട് 98037 വോട്ടിന് കോണ്ഡ​ഗ്രസ് മുന്നിൽ.

  • 13:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 16 എൻഡിഎ 2 എൽഡിഎഫ് 1 

    59765 വോട്ടിന് കണ്ണൂരിൽ സുധാകരൻ മുന്നേറുന്നു. 

    149056 വോട്ടിന് എറണാകുളത്ത് ഹൈഹി ഈഡൻ മുന്നിൽ.

    686 വോട്ടിന് ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിൽ. 

    മലപ്പുറത്ത് ഒന്നരലക്ഷം കടന്ന് ഇ.ടി മുഹമ്മദ് ബഷീറിൻ്റെ ലീഡ്.

    നാലാം മത്സരത്തിൽ റെക്കോർഡ് ഭൂരിപക്ഷവുമായി എംകെ രാഘവൻ. 

  • 12:30 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 16 എൽഡിഎഫ് 1 എൻഡിഎ 2

    തൃശ്ശൂരിൽ 60, 396 വോട്ടിന്റെ ലീഡുമായി സുരേഷ് ​ഗോപി. 

    11,950 വോട്ടിന്റെ മുന്നിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ.

    126916 വോട്ടിന്റെ മുന്നിൽ കോഴിക്കോട് എം കെ രാഘവൻ. 

    വയനാട്ടിൽ 2, 15, 537 വോട്ടിന്റെ മുന്നിൽ രാഹുൽ ​ഗാന്ധി. 

  • 12:15 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 16 എൽഡിഎഫ് 1 എൻഡിഎ 2

    ഇടുക്കിയിൽ ജയം ഉറപ്പിച്ച് ഡീൻ കുര്യാക്കോസ്; ലീഡ്  ഒരു ലക്ഷം കടന്നു.

    17702 വോട്ടിന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ. 

    125683 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ.

    202458 വോട്ടിന് രാഹുൽ ​ഗാന്ധി വയനാട്ടിൽ മുന്നേറുന്നു. 

    60743 വോട്ടിൻ തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു.

    149056 വോട്ടിന് എറണാകുളത്ത് ഹൈബി ഈ‍‍ഡൻ മുന്നിൽ.

    44885 വോട്ടിന് ആലപ്പുഴയിൽ കെ സി വേണു​ഗോപാൽ മുന്നിൽ.

    58126 വോട്ടിന് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നു. 

  • 12:00 PM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 16 എൽഡിഎഫ് 2 എൻഡിഎ 2

     97362 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ.

    23777 വോട്ടിന് ബെന്നി ബെഹ​ന്നാൻ ചാലക്കുടിയിൽ മുന്നിൽ

    തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23, 288 ആയി.

    രാഹുലിൻ്റെ ലീഡ് വയനാട്ടിലും റായ്ബറേലിയിലും ഒരു ലക്ഷം കടന്നു. 

    വടകര ഉറപ്പിച്ച് ഷാഫി പറമ്പിൽ, ലീഡ് 28,000 ന് മുകളിൽ.

    തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക്; ലീഡ് അരലക്ഷം കടന്നു

  • 11:45 AM

    Kerala Lok Sabha Election Result 2024: തിരുവനന്തപുരത്ത് 13635 വോട്ടിന് രാജീവ് ചന്ദ്രശേഖർ മുന്നിൽ. 

    90313 വോട്ടുകൾക്ക് ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മുന്നിൽ. 

    35738  വോട്ടുകൾക്ക് കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മുന്നിൽ. 

    15308 വോട്ടിന് രാജ് മോഹൻ ഉണ്ണിത്താൻ കാസർ​ഗോഡ് മുന്നിൽ. 

    157096 വോട്ടിന് രാദുൽ ​ഗാന്ധി വയനാട്ടിൽ മുന്നേറുന്നു. 

    47991 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നിൽ. 

    ആറ്റിങ്ങൽ 1709 വോട്ടിന് ആറ്റിങ്ങലിൽ മുന്നിൽ. 

  • 11:30 AM

    Kerala Lok Sabha Election Result 2024: എറണാകുളത്ത് ഹൈബി ഈഡൻ ലീഡ് 1 ലക്ഷം കടന്നു. 

    തിരുവനന്തപുരം രാജീവ് ചന്ദ്രശേഖര്ഡ 6618 വോട്ടിന് മുന്നിൽ.

    10087 വോട്ടിന് ആലത്തൂരിൽ കെ രാധാകൃഷ്ണൻ മുന്നിൽ.

    35856 വോട്ടിന് വടകkരയിൽ ഷാഫി പറമ്പിൽ മുന്നിൽ.

    41500 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു. 

  • 11:15 AM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17 എൻഡിഎ 2 എൽഡിഎഫ് 1 

    5783 വോട്ടുകൾക്ക് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ.

    32,212 വോട്ടുകൾക്ക് തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ.

    വടകരയിൽ ഷാഫി പറമ്പിൽ 30,630 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

    ആറ്റിങ്ങലിൽ അടൂർ പ്രകാശ് 2400 വോട്ടുകൾക്കു മുന്നിൽ.

    ആലത്തൂരിൽ കെ രാധാകൃഷ്ണന്റെ ലീഡ് 9712.

    പാലക്കാട് വികെ ശ്രീകണ്ഠൻ 32,000 വോട്ടിനു മുന്നിൽ.

    മലപ്പുറം ഇടി മുഹമ്മദ് ബഷീർ 79,212 വോട്ടിനു മുന്നിൽ. 

    8401 വോട്ടിന് രാജീവ് ചന്ദ്രശേഖർ മുന്നിൽ.

    കോഴിക്കോട് എം കെ രാഘവൻ 58,241 വോട്ടിന് ലീഡ് ചെയ്യുന്നു. 

    കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ്റെ ലീഡ് 13,785.

  • 11:00 AM

    Kerala Lok Sabha Election Result 2024: നിലവിലെ കക്ഷി നില യുഡിഎഫ് 17 എൻഡിഎ 2 എൽഡിഎഫ് 1 

    തൃശ്ശൂരിൽ 30284 വോട്ടിന് മുന്നിൽ. 

    25345 വോട്ടിന് പാലക്കാട് വി കെ ശ്രൂകണ്ഠൻ മുന്നിൽ

    44348 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നേറുന്നു. 

    9712 വോട്ടിന് ആലത്തൂരിൽ കെ രാധാകൃഷ്ണൻ മുന്നിൽ. 

    20285 വോട്ടിന് ആലപ്പുഴയിൽ കെ സി വേണു​ഗോപാൽ മുന്നിൽ. 

    ഷാഫി പറമ്പിൽ 19,012 വോട്ടിന് ലീഡ്

    കെ സുധാകരൻ 22,871 വോട്ടുകൾക്ക് കണ്ണൂരിൽ മുന്നിൽ

  • 10:45 AM

    Kerala Lok Sabha Election Result 2024: 23438 വോട്ടിന് തൃശ്ശൂരിൽ സുരേഷി ​ഗോപി മുന്നിൽ.

    4948 മുന്നിൽ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മുന്നിൽ. 

    91421 വോട്ടിന് രാഹുൽ ​ഗാന്ധി വയനാട്ടിൽ കുതിക്കുന്നു. 

    ആലത്തൂരിൽ 8732 വോട്ടിന് കെ രാധാകൃഷ്ണൻ മുന്നിൽ. 

  • 10:30 AM

    Kerala Lok Sabha Election Result 2024: 1995 വോട്ടിന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ.

    7649 വോട്ടിന് കെ രാധാകൃഷ്ണൻ ആലത്തൂരിൽ മുന്നേറുന്നു.

    50153 വോട്ടിന് എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ. 

    22032 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു. 

    5829 വോട്ടിന് പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ.

    112245 വോട്ടിന് കണ്ണൂരിൽ കെ സുധാകരൻ മുന്നിൽ. 

     

  • 10:15 AM

    Kerala Lok Sabha Election Result 2024: തൃശ്ശൂരിൽ എൻഡിഎ; ആലത്തൂരിൽ മാത്രം എൽഡിഎഫ്; 18 സീറ്റുകളിൽ യുഡിഎഫ്

    കോഴിക്കോട് 24071 വോട്ടുകൾക്ക് എം കെ രാഘവൻ മുന്നിൽ.

    18711 വോട്ടുകൾക്ക് സുരേഷ് ​ഗോപി മുന്നിൽ.

    ആലത്തൂർ കെ രാ​ധാകൃഷ്ണൻ 6795 വോട്ടുകൾക്ക് മുന്നിൽ.

    10009 വോട്ടുകൾക്ക് ബെന്നി ബെഹനാൻ ചാലക്കുടിയിൽ മുന്നിൽ. 

    12231 വോട്ടുകൾക്ക് കാസർ​ഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ മുന്നിൽ. ‌

    തിരുവനന്തപുരം 572 വോട്ടുകൾക്ക് ശശി തരൂർ മുന്നിൽ.

    14, 942 വോട്ടിന് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നു. 

  • 10:00 AM

    Kerala Lok Sabha Election Result 2024: 8943 വോട്ടിന് കെ സുധാകരൻ മുന്നിൽ.

    15854 വോട്ടിന് സുരേഷ് ​ഗോപി തൃശ്ശൂരിൽ ലീഡ് ചെയ്യുന്നു.

    10013 വോട്ടിന് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നു.

    തിരുവനന്തപുരത്ത് 1230 വോട്ടിന് ശശി തരൂർ മുന്നിൽ.

    കക്ഷിനില ഇപ്പോൾ യുഡിഎഫ് 17 എൽഡിഎഫ് 2 എൻഡിഎ 1

  • 09:45 AM

    Kerala Lok Sabha Election Result 2024: ആലത്തൂരിൽ കെ രാധാകൃഷ്ണൻ 2982 വോട്ടുകൾക്ക് മുന്നിൽ.

    പാലക്കാട് വി കെ ശ്രീകണ്ഠൻ 5908 വോട്ടുകൾ ലീഡ് ചെയ്യുന്നു. 

    തൃശ്ശൂരിൽ സുരേഷ് ഗോപി 7434 വോട്ടുകൾക്ക് മുന്നിൽ.

    ചാലക്കുടിയിൽ ബെന്നി 4371 വോട്ടുകൾക്ക് മുന്നിൽ.

    എറണാകുളത്ത് ഹൈബി 16,837 വോട്ടുകൾക്ക് മുന്നിൽ.

    വടകരയിൽ 8579 വോട്ടുകൾക്ക് ഷാഫി മുന്നിൽ.

    പൊന്നാനിയിൽ സമദാനി 10,630 വോട്ടുകൾക്ക് മുന്നിൽ.

    മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 20,026 വോട്ടുകൾക്ക് മുന്നിൽ.

    വയനാട്ടിൽ 41397 വോട്ടിന് രാഹുൽ ​ഗാന്ധി മുന്നിൽ.

    കോഴിക്കോട് എം കെ രാഘവൻ 10,421 വോട്ടുകൾക്ക് മുന്നിൽ.

    തൃശ്ശൂരിൽ സുരേഷ് ഗോപി 8980 വോട്ടുകൾക്ക് മുന്നിൽ. 

  • 09:45 AM

    Kerala Lok Sabha Election Result 2024: തൃശ്ശൂരിൽ ഏഴായിരത്തിലധികം വോട്ടുകൾക്കു മുന്നിൽ സുരേഷ് ഗോപി.

    മാവേലിക്കരയിൽ സി എ അരുൺകുമാർ  57 വോട്ടുകൾക്കു മുന്നിൽ. 

    പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി 742 വോട്ടുകൾക്ക് മുന്നിൽ. 

    ആലപ്പുഴ കെസി വേണുഗോപാൽ 4722 വോട്ടുകൾക്ക് മുന്നിൽ. 

    കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 3973 വോട്ടുകൾ. 

    കാസർഗോഡും കോട്ടയത്തും വടകരയിലും ചാലക്കുടിയിലും യുഡിഎഫിന് ലീഡ്. 

    ആറ്റിങ്ങലിലും ആലത്തൂരിലും എൽഡിഎഫിന് ലീഡ്.

    16 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 

  • 09:45 AM

    Kerala Lok Sabha Election Result 2024: തിരുവനന്തപുരത്ത്  ശശിതരൂർ മുന്നിൽ - 2873 വോട്ടുകൾ

    കണ്ണൂരിൽ കെ സുധാകരൻ 4140 വോട്ടുകൾക്കു മുന്നിൽ. 

    തൃശ്ശീരിൽ സുരേഷ് ഗോപിയുടെ ലീഡ് 7634 വോട്ടുകൾ.

    വടകരയിൽ ഷാഫി പറമ്പിൽ 6000 വോട്ടുകൾക്ക് മുന്നിൽ. 

    വടകരയിൽ ഷാഫി പറമ്പിൽ 6000 വോട്ടുകൾക്ക് മുന്നിൽ. 

    ആലപ്പുഴ കെ സി വേണു​ഗോപാൽ 4722 വോട്ടിന് മുന്നിൽ. 

    വയനാട്ടിൽ രാഹുൽ ​ഗാന്ധി 31045 വോട്ടിന് മുന്നിൽ. 

  • 09:30 AM

    Kerala Lok Sabha Election Result 2024: ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 15,159 വോട്ടുകൾക്ക് മുന്നിൽ.

    ആറ്റിങ്ങൽ വി ജോയ് 1003 വോട്ടുകൾക്ക് മുന്നിൽ.

    എറണാകുളത്ത് ഹൈബി ഈഡൻ 6002 വോട്ടുകൾക്കു മുന്നിൽ. 

    തിരുവനന്തപുരത്ത് യു‍ഡിഎഫ് ലീഡ് ചെയ്യുന്നു.

    തൃശ്ശൂരിൽ സുരേഷ് ​ഗോപി 508 വോട്ടിന് മുന്നിൽ. 

  • 09:15 AM

    Kerala Lok Sabha Election Result 2024: മലപ്പുറം ഇടി മുഹമ്മദ് ബഷീർ 4689 വോട്ടുകൾക്ക് മുന്നിൽ. 

    കോഴിക്കോട് എംകെ രാഘവൻ 315 വോട്ടുകൾക്കു മുന്നിൽ.

    വയനാട് രാഹുൽഗാന്ധി 8718 വോട്ടുകൾക്ക് മുന്നിൽ. 

    വടകര കെ കെ ശൈലജ 2479 വോട്ടുകൾക്ക് മുന്നിൽ. 

    കണ്ണൂരിൽ കെ സുധാകരൻ 267 വോട്ടുകൾക്കു മുന്നിൽ.

    കാസർകോട് എം വി ബാലകൃഷ്ണൻ 217 വോട്ടുകൾക്ക് മുന്നിൽ.

    കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 11481 വോട്ടുകൾക്ക് മുന്നിൽ.

    ശശി തരൂർ തിരുവനന്തപുരം 1524 വോട്ടുകൾക്ക് മുന്നിൽ.

    അടൂർ പ്രകാശ് 827 വോട്ടുകൾക്ക് മുന്നിൽ ആറ്റിങ്ങൽ.

  • 09:15 AM

    Kerala Lok Sabha Election Result 2024: തൃശൂരിൽ സുരേഷ് ​ഗോപി ലീഡ് ചെയ്യുന്നു. 3154 വോട്ടുകൾക്കാണ് സുരേഷ് ​ഗോപി ലീഡ് ചെയ്യുന്നത്. 

  • 09:00 AM

    Kerala Lok Sabha Election Result 2024: തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ 806 വോട്ടുകൾക്കു മുന്നിൽ. 

    ആലപ്പുഴയിലും തിരുവനന്തപുരത്തും എൻഡിഎ ലീഡ് ചെയ്യുന്നു. 

    കൊല്ലത്ത് പ്രേമചന്ദ്രൻ്റെ ലീഡ് പതിനായിരം കടന്നു. 

  • 08:45 AM

    Kerala Lok Sabha Election Result 2024: വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് 14 സീറ്റുകളിൽ, എൽഡിഎഫ് ആറ് സീറ്റുകളിൽ

    കണ്ണൂരിൽ കെ സുധാകരൻ (യുഡിഎഫ്)  49 വോട്ടുകൾക്ക് മുന്നിൽ. 

    കാസർകോട് എം വി ബാലകൃഷ്ണൻ 217 വോട്ടുകൾക്ക് മുന്നിൽ.

    ആറ്റിങ്ങലിൽ അടൂർ പ്രകാശ് 528 വോട്ടുകൾക്കു മുന്നിൽ

    തിരുവനന്തപുരത്ത് ശശി തരൂർ 212 വോട്ടുകൾക്കു മുന്നിൽ.

    കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 9847 വോട്ടുകൾക്ക് മുന്നിൽ. 

    മാവേലിക്കര സി എ അരുൺകുമാർ 82 വോട്ടുകൾക്ക് മുന്നിൽ

  • 08:45 AM

    Kerala Lok Sabha Election Result 2024: കേരളത്തിൽ എൽഡിഎഫ് ഏഴിടത്ത് ലീഡ് ചെയ്യുന്നു.‌‌

    കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 542 വോട്ടുകൾക്ക് മുന്നിൽ. 

    തൃശ്ശൂർ വിഎസ് സുനിൽകുമാർ അഞ്ചു വോട്ടുകൾക്ക് മുന്നിൽ.

    ആലത്തൂരിൽ രമ്യ ഹരിദാസ് 20 വോട്ടുകൾക്ക് മുന്നിൽ. 

    പാലക്കാട് എ വിജയരാഘവൻ 113 വോട്ടുകൾക്കു മുന്നിൽ. 

    പൊന്നാനി സമദാനി 350 വോട്ടുകൾക്കു മുന്നിൽ. 

    മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ 43 വോട്ടുകൾക്കു മുന്നിൽ. 

    കോഴിക്കോട് എംകെ രാഘവൻ പത്തു വോട്ടുകൾക്കു മുന്നിൽ.

    വയനാട് രാഹുൽ ഗാന്ധി 124 വോട്ടുകൾക്കു മുന്നിൽ.

  • 08:45 AM

    Kerala Lok Sabha Election Result 2024: തിരുവനന്തപുരത്ത് ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. 

    കൊല്ലത്ത് എം മുകേഷ് (എൽഡിഎഫ്) 191 വോട്ടിന് മുന്നിൽ. 

    മാവേലിക്കര അരുൺകുമാർ (എൽഡിഎഫ്) 39 വോട്ടിന് മുന്നിൽ. 

    പത്തനംതിട്ട തോമസ് ഐസക് (എൽഡിഎഫ്) 90 വോട്ടിന് മുന്നിൽ.

  • 08:30 AM

    Kerala Lok Sabha Election Result 2024: കോഴിക്കോട് എം കെ രാഘവൻ 81 വോട്ടിൽ ലീഡ് ചെയ്യുന്നു. 
      
    തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ചെയ്യുന്നു. 66 വോട്ടിന് മുന്നിൽ. 

    ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് യുഡിഎഫ് മുന്നിൽ 1282 വോട്ടിന്. 

    എറണാകുളം ഹൈബി ഈഡൻ യുഡിഎഫ് മുന്നിൽ 113 വോട്ടിന്. 

    വയനാട് രാഹുൽഗാന്ധി യുഡിഎഫ് മുന്നിൽ. 624 വോട്ടിന് ലീഡ് ചെയ്യുന്നു. 

  • 08:30 AM

    Kerala Lok Sabha Election Result 2024: തൃശൂരിൽ എൽഡിഎഫ് 28 വോട്ടിന് മുന്നിലാണ്.

    വയനാട്ടിൽ 52 വോട്ടിന്റെ മുന്നിലാണ് രാഹുൽ ​ഗാന്ധി.

    112 വോട്ടിന് ആലത്തൂരിൽ എൽഡിഎഫ് മുന്നിൽ.

     പാലക്കാട് എൽഡിഎഫ് 36 വോട്ടിന്റെ മുന്നിലാണ്. 

  • 08:15 AM

    Kerala Lok Sabha Election Result Live: നിലവിൽ  തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖർ 22 വോട്ടിന്  മുന്നിൽ. വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുന്നോടിയായി രാജീവ് ചന്ദ്രശേഖർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. 

  • 08:15 AM

    Kerala Lok Sabha Election Result Live: പോസ്റ്റൽ ബാലറ്റുകൾ ആണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. ഓരോ ഏസംബ്ലി മണ്ഡലത്തിലേയും വോട്ടുകൾ എണ്ണാനായി ഓരോ ഹാളുകൾ ഉണ്ട്. 14 മേശകളാണ് പരമാവധി ഓരോ ഹാളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

    ഓരോ മേശയ്ക്കും ഓരോ കൗണ്ടിങ് സൂപ്പർവൈസർ വീതം ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണുന്ന മേശയ്ക്ക് ചുറ്റും ഉണ്ടായിരിക്കും.

  • 07:45 AM

    Kerala Lok Sabha Election Result 2024: ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എആര്‍ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റില്‍ അതത് സമയം ലഭിക്കുക. 

  • 07:30 AM

    Kerala Lok Sabha Election Result 2024: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം അറിയുന്നതിന് വേണ്ടി ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. 

  • 07:15 AM

    Kerala Lok Sabha Election Result 2024: സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.

  • 07:15 AM

    Kerala Lok Sabha Election Result 2024: കേരളത്തിലും മോദി തരംഗം  ഉണ്ടാകുമോ?

    മോദി തരംഗം കേരളത്തിലും ഉണ്ടാകുമെന്ന് കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ്. എൻ.ഡി.എ. കേരളത്തിൽ ഒന്നിലധികം സീറ്റ് നേടുമെന്നും കൂടുതൽ വോട്ടും എൻഡിഎ ഇക്കുറി നേടുമെന്നും അദ്ദേഹം പറഞ്ഞു

  • 07:00 AM

    Kerala Lok Sabha Election Result 2024: കൊല്ലത്ത് ഗതാഗത നിരോധനം 

    ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൊല്ലത്ത് രാവിലെ അഞ്ച് മണി മുതല്‍ ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ ഗതാഗത നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.  വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

  • 06:45 AM

    Kerala Lok Sabha Election Result 2024: സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി

    തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത് നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍

  • 06:30 AM

    Kerala Lok Sabha Election Result 2024: സംസ്ഥാനത്തെ നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ 

    കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരം, കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി പരിസരം, താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വയനാട് മുട്ടില്‍ ഡബ്ല്യുഎംഎ കോളേജ് പരിസരങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

  • 06:15 AM

    Kerala Lok Sabha Election Result 2024: തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകള്‍ അല്‍പസമയത്തിനകം തുറക്കും

Trending News