ലിഗയുടെ മരണം: പോസ്റ്റ്‍മോര്‍ട്ടം, ഡി.എന്‍.എ ഫലങ്ങള്‍ ഇന്ന്

കേരളത്തില്‍ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലാറ്റ്വിയന്‍ സ്വദേശിനി ലിഗ സ്ക്രോമാനേയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. പരിശോധന ഫലങ്ങള്‍ പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ലിഗയുടെ സഹോദരിയും പൊലീസും.

Last Updated : Apr 24, 2018, 10:34 AM IST
ലിഗയുടെ മരണം: പോസ്റ്റ്‍മോര്‍ട്ടം, ഡി.എന്‍.എ ഫലങ്ങള്‍ ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലാറ്റ്വിയന്‍ സ്വദേശിനി ലിഗ സ്ക്രോമാനേയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. പരിശോധന ഫലങ്ങള്‍ പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ലിഗയുടെ സഹോദരിയും പൊലീസും.

മൃതദേഹം കണ്ടെത്തിയ വാഴമുട്ടം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയ കായലിനോട് ചേർന്ന കുറ്റിക്കാട്ടിൽ സ്ഥിരമെത്തുന്നവർ ആരൊക്കെയെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. പ്രദേശത്തെ ചിലരെ ഇത് സംബന്ധിച്ച് ചോദ്യം കഴിഞ്ഞു. 

അതേസമയം, വിദേശവനിതയുടെ ദുരൂഹമരണത്തിൽ കുടുംബത്തിന്‍റെ പരസ്യവിമർശനത്തോടെ പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്. വരാപ്പുഴ കസ്റ്റ‍ഡിമരണത്തിന് പിന്നാലെയുള്ള സംഭവം സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിക്കഴിഞ്ഞു.

തുടക്കത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി. പക്ഷെ ഐ.ജിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിയെ ഉടൻ കാണാനാണ് ശ്രമമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലിഗയുടെ സഹോദരി പറഞ്ഞിരുന്നു.

 

 

Trending News