തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30നാണ് പുലിയെ കണ്ടത്. പൊൻമുടി പോലീസ് സ്റ്റേഷന്റെ മുൻവശത്താണ് പുള്ളിപ്പുലിയെ കാണുന്നത്.
പുള്ളിപ്പുലി റോഡിലൂടെ നടന്ന് കാട്ടിലേയ്ക്ക് കയറി പോകുന്നതാണ് കണ്ടത്. പൊൻമുടി പോലീസ് സ്റ്റേഷനിലിലെ പോലീസുകാരനാണ് പുലിയെ കണ്ടത്. ഉടൻ തന്നെ ഈ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ ഭാഗത്ത് പുൽമേട് ആയതിനാൽ പുലിവാസ പ്രദേശമാണ്.
ALSO READ: നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച നിലയിൽ
പുള്ളിപ്പുലി ഇതുവരെ ആരെയും ആക്രമിച്ച സംഭവം ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുലി കാട്ടിലേയ്ക്ക് പോയതിനാൽ കുഴപ്പമില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി വിനോദ സഞ്ചരികളാണ് പൊന്മുടിയിലേയ്ക്ക് ഒഴുകിയെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.