തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം കേരളാ കോൺഗ്രസ്സിന്. ഐ.എൻ.എല്ലിനായിരുന്നു നേരത്തെ ന്യൂനപക്ഷ കോർപ്പറേഷൻറെ ചുമതല. ഇത് കോൺഗ്രസ്സിലേക്ക് മാറ്റിയതോടെ മുന്നണിക്കുള്ളിൽ പുകച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതേതുടർന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊടിയേരി ബാലകൃഷ്ണനെ നേരിട്ടെത്തി കണ്ടു. മുന്നണിക്ക് പുറത്ത് നിൽക്കുമ്പോഴാണ് ഐ.എൻ.എല്ലിന് ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചത്. പിന്നീട് മന്ത്രി സ്ഥാനം വരെ നൽകിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.
മുസ്ലിം വിഭാഗങ്ങൾക്ക് പുതിയ നിലപാടിൽ എതിർപ്പുണ്ടെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80-20 അനുപാത തർക്കം നിലവിലുണ്ട്. ഇ ഘട്ടത്തിലെ എൽ.ഡി.എഫിൻറെ നിലപാട് വലിയ ചർച്ചയായേക്കും.
ന്യൂനപക്ഷ കോർപ്പറേഷൻ അടക്കം ഇതോടെ അഞ്ച് കോർപ്പറേഷനുകളാണ് ഇനി കേരള കോൺഗ്രസ്സിൻറെ ഭാഗമാവുന്നത്. പുതിയ മാറ്റങ്ങൾ സംബന്ധിച്ച് സി.പി.എം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...