Law reforms commission | മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം നിർദേശിച്ച് നിയമ പരിഷ്കരണ കമ്മീഷൻ; മന്ത്രി പി.രാജീവിന് റിപ്പോർട്ട് സമർപ്പിച്ചു

പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശുപാർശകളാണ് നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയത്

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 05:19 PM IST
  • ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം
  • വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം
  • റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം
  • എന്നിങ്ങനെ പുതിയ നിയമനിർമ്മാണത്തിനുള്ള 12 ബില്ലുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Law reforms commission | മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം നിർദേശിച്ച് നിയമ പരിഷ്കരണ കമ്മീഷൻ; മന്ത്രി പി.രാജീവിന് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം (Law) ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ നിർദേശിച്ച് നിയമപരിഷ്കരണ കമ്മീഷൻ. പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശുപാർശകളാണ് നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് നിയമ മന്ത്രി പി.രാജീവിന് (P Rajeev) കൈമാറി.

സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക്  സംരക്ഷണം നൽകുന്നതിനുള്ള നിയമം നിർമ്മിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു.  മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ALSO READ: Vd Satheesan| യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം: സി.ഐക്കെതിരെ നടപടി വേണം

ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിർമ്മാണത്തിനുള്ള 12 ബില്ലുകൾ, കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള ഒരു ബില്ല്, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്ന നാല് ബില്ലുകൾ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നാല് ബില്ലുകൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി. വി.നായർ എന്നിവർ ചേർന്നാണ് മന്ത്രി പി.രാജീവിന് റിപ്പോർട്ട് കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News