ഇ-കൊമേഴ്സും ഓൺലൈൻ ഷോപ്പിങ്ങുകളും സജീവമായതോടെ ആളുകൾ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നത് തന്നെയാണ് ഇവയ്ക്ക് ഡിമാൻഡ് കൂടുന്നത്. ഓൺലൈൻ ഷോപ്പിങ്ങിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.
ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് - ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ബിൽ പേയ്മെന്റ്, ഡിടിഎച്ച് റീചാർജ്, മൊബൈൽ റീചാർജ് എന്നിവ ചെയ്യുമ്പോൾ 5% ക്യാഷ്ബാക്ക് ലഭിക്കും. ഈ കാർഡിലൂടെ സ്വിഗ്ഗി, ഓല, സൊമാറ്റോ എന്നിവയിലെ ഇടപാടുകൾക്ക് 4% ക്യാഷ്ബാക്കും മറ്റെല്ലാ ഷോപ്പിങ്ങുകൾക്കും 1.5% ക്യാഷ്ബാക്കും നേടാം.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് - ഉപയോഗിക്കുമ്പോഴെല്ലാം റിവാർഡ് കിട്ടുന്ന ക്രെഡിറ്റ് കാർഡാണിത്. വാർഷിക വരിസംഖ്യ ഈടാക്കാത്തതിനാൽ ഇത് ലൈഫ്ടൈം ഫ്രീ ആയിട്ടുള്ള ക്രെഡിറ്റ് കാർഡ് ആണ്. പ്രൈം ഉള്ളവർക്ക് ആമസോണിൽ ഷോപ്പ് ചെയ്യുമ്പോൾ 5% ക്യാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവർക്ക് 3% ക്യാഷ്ബാക്കും കിട്ടും. ആമസോണിന്റെ 100-ലധികമുള്ള പാർട്ട്നർ മെർച്ചന്റ് മുഖേനയുള്ള പർച്ചേസുകൾക്ക് 2% ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് 1% ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ പാർട്ട്നർ റെസ്റ്റോറന്റുകളിൽ 15% ഡിസ്കൗണ്ടും പെട്രോൾ പമ്പുകളിൽ 1% ഫ്യൂവൽ സർച്ചാർജ് ഇളവും ലഭിക്കും.
ക്യാഷ്ബാക്ക് എസ്ബിഐ കാർഡ് - മെർച്ചന്റ് നിയന്ത്രണങ്ങളില്ലാതെ ഓൺലൈൻ ഷോപ്പിങ്ങുകൾക്ക് 5% വീതം ക്യാഷ്ബാക്ക് റിവാർഡ് വാഗ്ദാനം ചെയ്യുന്നതാണ് ഈ ക്രെഡിറ്റ് കാർഡ്. ഓഫ്‍ലൈൻ ഇടപാടുകൾക്ക് 1% വീതം ക്യാഷ്ബാക്ക് റിവാർഡും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് മണിബാക്ക് ക്രെഡിറ്റ് കാർഡ് - ആമസോൺ, ബിഗ്ബാസ്കറ്റ്, ഫ്ലിപ്കാർട്ട്, റിലയൻസ് സ്മാർട്ട് സൂപ്പർ സ്റ്റോർ, സ്വിഗ്ഗി എന്നിവയിൽ നടത്തുന്ന പർച്ചെയ്സിംഗുകൾക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ 10 മടങ്ങ് ക്യാഷ് പോയിന്റ്സ് ലഭിക്കും.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് - പെട്രോൾ പമ്പുകളിലും, ഫോൺ ബില്ല് അടയ്ക്കുമ്പോഴും യൂട്ടിലിറ്റി പേയ്മെന്റുകൾ നടത്തുമ്പോഴും ഈ കാർഡ് ഉപയോഗിച്ചാൽ 5% ക്യാഷ്ബാക്ക് ലഭിക്കുന്നു. സൂപ്പർമാർക്കറ്റുകളിലെ പർച്ചേസിംഗിനും 5 ശതമാനം ക്യാഷ്ബാക്കുണ്ട്. മറ്റ് പർച്ചേസുകൾക്ക് ട്രിപ്പിൾ റിവാർഡും ലഭിക്കുന്നു.