ലതികാ സുഭാഷ് എൻ.സി.പിയിലേക്ക്: പിസി ചാക്കോയുമായിചർച്ച നടത്തി

വിഷയത്തിലെ  ഔദ്യോഗിക പ്രഖ്യാപനം അധികം താമസിക്കാതെ ഉണ്ടായേക്കും.

Last Updated : May 23, 2021, 08:58 AM IST
  • എൻ.സി.പിയിലേക്കുള്ള മാറ്റം സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ലെന്നും. പ്രാഥമിക ചർച്ചകൾ നടത്തി കഴിഞ്ഞെന്നും ലതികാ സുഭാഷ്
  • ലതിക എൻ.സി.പിയിലെത്തിയാൽ എന്ത് സ്ഥാനം കൊടുക്കും എന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല
  • മുതിർന്ന നേതാവ് എന്ന നിലയിൽ സംസ്ഥാന തലത്തിലെ ചുമതലകളായിരിക്കും എൽപ്പിക്കാൻ സാധ്യത.
ലതികാ സുഭാഷ് എൻ.സി.പിയിലേക്ക്: പിസി ചാക്കോയുമായിചർച്ച നടത്തി

തിരുവനന്തപുരം: കടുത്ത വിവാദങ്ങൾക്കൊടുവിൽ ലതികാ സുഭാഷ് (Lathika subash) കോൺഗ്രസ്സ് പാർട്ടി വിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ.പി.സി.സിയുമായി തെറ്റിയ ലതിക സ്വതന്ത്ര ടിക്ക്റ്റിൽ ഏറ്റുമാനൂർ മത്സരിക്കാൻ നിന്നിരുന്നു,

നിലവിൽ ലതിക എന്‍ സി പിയിലേക്കെന്നാണ് സൂചന ഇതിനായി എന്‍ സി പിയുടെ സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തി. വിഷയത്തിലെ  ഔദ്യോഗിക പ്രഖ്യാപനം അധികം താമസിക്കാതെ ഉണ്ടായേക്കും.

ALSO READKerala Assembly Election 2021: ലതികാ സുഭാഷിനെ കോൺഗ്രസ്സിൻറെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി

അതേസമയം എൻ.സി.പിയിലേക്കുള്ള മാറ്റം സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ലെന്നും. പ്രാഥമിക ചർച്ചകൾ നടത്തി കഴിഞ്ഞെന്നും ലതികാ സുഭാഷ് പറഞ്ഞു.  നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. 

ALSO READ : Kerala COVID Update : കോവിഡ് മരണ നിരക്കിൽ കേരളത്തിൽ ആശങ്ക, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 176 മരണങ്ങൾ, സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

അതേസമയം ലതിക എൻ.സി.പിയിലെത്തിയാൽ എന്ത് സ്ഥാനം കൊടുക്കും എന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. മുതിർന്ന നേതാവ് എന്ന നലയിൽ സംസ്ഥാന തലത്തിലെ ചുമതലകളായിരിക്കും എൽപ്പിക്കാൻ സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News