Lakhimpur violence case | പ്രിയങ്ക​ഗാന്ധിയെ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുന്നുവെന്ന് കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു കെ സുധാകരൻ

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 05:01 PM IST
  • ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ 600 പേരുടെ ജീവനാണ് നഷ്ടമായത്
  • രാജ്യം ഇതിന് മുന്‍പും വളരെ തീക്ഷ്ണമായ സമരങ്ങള്‍ കണ്ടിട്ടുണ്ട്
  • അവയൊക്കെ കാലാകാലങ്ങളില്‍ ഭരണത്തിലുള്ള സര്‍ക്കാരുകള്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്
  • എന്നാല്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല
Lakhimpur violence case | പ്രിയങ്ക​ഗാന്ധിയെ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ  സംരക്ഷിക്കുന്നുവെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി (AICC General secretary) പ്രിയങ്കാ ഗാന്ധിയെ 49 മണിക്കൂര്‍ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുകയാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയില്‍പോലും എടുത്തില്ല. കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും (Rahul Gandhi) പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു കെ സുധാകരൻ.

കര്‍ഷകരെ വണ്ടിയിടിപ്പിച്ചും വെടിവെച്ചും കൊന്നവര്‍ക്കെതിരെ രാജ്യത്ത് ആളിക്കത്തുന്ന പ്രതിഷേധം ബിജെപി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. കേന്ദ്രമന്ത്രിയുടെ മകനെ ഇത്രയും ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് (Arrest) ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. കര്‍ഷകരെ കൊന്നെന്നറിഞ്ഞ് അതിരാവിലെ തന്നെ സംഭവസ്ഥലത്തേക്കു കുതിച്ച പ്രിയങ്കയെ കണ്ടപ്പോള്‍,  1977ല്‍ ബിഹാറിലെ ബല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ വളരെ കഷ്ടപ്പെട്ട് രാത്രിയില്‍ അവിടെയെത്തിയ ഇന്ദിരാഗാന്ധിയെയാണ് ഓര്‍മവന്നത്. ഇന്ത്യയുടെ രണ്ടാം ഇന്ദിരാഗാന്ധിയായ പ്രിയങ്കയുടെ ധൈര്യവും തന്റേടവും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടെന്ന് സുധാകരന്‍ പറഞ്ഞു.

ALSO READ: Lakhimpur Kheri Violence: സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും; മന്ത്രിയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും

ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ (Farmers Protest)  600 പേരുടെ ജീവനാണ് നഷ്ടമായത്. രാജ്യം ഇതിന് മുന്‍പും വളരെ തീക്ഷ്ണമായ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ കാലാകാലങ്ങളില്‍ ഭരണത്തിലുള്ള സര്‍ക്കാരുകള്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ജനകീയ സമരങ്ങളെ  ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. കാര്‍ഷിക മേഖലയുടെ  അസ്തിത്വത്തിനു നേരേ വെല്ലുവിളി ഉയര്‍ന്നപ്പോഴാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ അസ്ഥിവാരം തോണ്ടുമെന്നും കോര്‍പറേറ്റുകള്‍ തങ്ങളെ വിഴുങ്ങുമെന്നും അവര്‍ ഭയക്കുന്നു.

ALSO READ: Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

രാജ്യത്ത് വികസനവും പുരോഗതിയും ഉണ്ടാക്കിയതിന്റെ വേദന അറിയാത്തവരാണ്  ബിജെപിക്കാര്‍. കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ടുകാലത്തെ ഭരണത്തിന്റെ ഫലമായി രാജ്യത്ത് നിര്‍മ്മിച്ച വിമാനത്താവളങ്ങളും പോസ്‌റ്റോഫീസും റെയില്‍വെയും ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ തെരുവോര കച്ചവടക്കാരന്റെ മനോഗതിയോടെ ലേലം വിളിച്ച് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി. രാജ്ഭവന്‍ ധര്‍ണ്ണയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ (Central government) ഓഫീസിന് മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ്ണ നടന്നു. പ്രതിഷേധത്തിൽ കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News