കോട്ടയം: ആവശ്യത്തിന് ട്രെയ്നില്ലാതെ വലഞ്ഞ് ശബരിമല തീർത്ഥാടകർ. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ഭക്ത ജനങ്ങൾക്കാണ് ദർശനം കഴിഞ്ഞ് മടങ്ങാൻ ട്രെയിനില്ലാതെ മണിക്കൂറുകളോളം കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വരുന്നത്.
ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതു മുതൽ അന്യ സംസ്ഥാനത്ത് നിന്ന് ധാരാളം അയ്യപ്പൻമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്ര തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ഭക്തർ തീർത്ഥാടനത്തിനെത്തുന്നത്.
Read Also: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ
തീർത്ഥാടനം കഴിഞ്ഞ് മടങ്ങി പോകാൻ ആവശ്യത്തിന് ട്രെയിനില്ലാത്തത് ഇവരെ വലക്കുകയാണ്. ശബരിമലയിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നെന്ന് ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ സംഘം പറഞ്ഞു.
ഇത്തവണ കോട്ടയത്ത് നിന്ന് ശബരിമല ദർശനത്തിനു പോയ് വരാൻ അധിക സമയം വേണ്ടി വന്നില്ലെന്നാണ് അയ്യപ്പന്മാർ പറയുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി യാത്ര എളുപ്പമായിരുന്നുവെങ്കിലും മടങ്ങിപ്പോകാൻ ട്രെയിനുകൾ ഇല്ലാത്തത് ഇവരെ ബുദ്ധിമുട്ടിക്കുന്നു.
ശബരിമല തീർത്ഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്. എന്നാൽ ഇവിടെ നിന്നും മൊബൈൽ ഫോണുകൾ വ്യാപകമായി മോഷണം പോകുന്നതായി ഭക്തർ പരാതി ഉന്നയിക്കുന്നുണ്ട്. എത്രയും വേഗം ഇവിടെ സി.സി.ടി.വി സ്ഥാപിക്കണമെന്നാണ് അവരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...