കേരളത്തിൽ പുതിയൊരു പാർട്ടിയും കൂടി ; കർഷക സംഘടനകളും വ്യവസായി സമിതിയും ചേർന്നാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്

കേരള കർഷക വ്യാപാരി പാർട്ടി എന്നാണ് പാർട്ടിയുടെ പേര്. ഈ മാസം പാർട്ടിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിരിക്കും

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 12:28 PM IST
  • കേരള കർഷക വ്യാപാരി പാർട്ടി എന്നാണ് പാർട്ടിയുടെ പേര്
  • ഈ മാസം പാർട്ടിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിരിക്കും
  • അടുത്ത സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും
കേരളത്തിൽ പുതിയൊരു പാർട്ടിയും കൂടി ; കർഷക സംഘടനകളും വ്യവസായി സമിതിയും ചേർന്നാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്

പാലക്കാട്: സംസ്ഥാനത്ത് പുതിയ ഒരു രാഷ്ട്രീയ പാർട്ടിയും കൂടി രൂപം കൊള്ളുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കർഷക സംഘടനകളും ചേർന്നാണ് പാർട്ടിക്ക് രൂപം നൽകുന്നത്. നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പങ്കെടുക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. പാർട്ടി രൂപീകരണത്തിനായി കർഷക സംഘടനകളുമായുള്ള ചർച്ച പൂർത്തിയാക്കിയെന്ന് വ്യവസായി സംഘടന നേതാക്കൾ അറിയിച്ചു. കേരള കർഷക വ്യാപാരി പാർട്ടി എന്നാണ് രൂപീകരിക്കാൻ പോകുന്ന പാർട്ടിക്ക് നൽകുന്ന പേര്.

രാജ്യത്തിന്റെ പ്രധാന സമ്പത്ത് ശേഷി കർഷകരും (Farmers) ചെറുകിട കച്ചവടക്കാരുമാണ്. അവന്റെ കൈ അവനവന്റെ തലയ്ക്ക് വെച്ച് തന്നെ ഉറങ്ങണമെന്ന ആശയമാണ് പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസ്സറുദ്ദീൻ പറഞ്ഞു.

ALSO READ: കാര്‍ഷിക ബില്ലിനെ പിന്തുണച്ച് അക്കാദമിക് വിദഗ്ധർ, തുറന്ന കത്തിൽ ഒപ്പിട്ടത് 850ലധികം പേര്‍

ഈ മാസം തന്നെ പാ‌‍ർട്ടിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. ഒരു ലക്ഷത്തിൽ അധികം പേരെ അണിനിരത്തി പാർട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്നാണ് സമിതിയുടെ തീരുമാനം. നിലവിൽ KVVES ന് പത്ത് ലക്ഷത്തിലധികം അം​ഗങ്ങൾ ഉണ്ടെന്നും കർഷക സംഘടനകളുമായി ചേർന്നാൽ കേരളത്തിൽ പ്രധാന രാഷ്ട്രീയ പ്രസ്ഥാനമായി മാറുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

ALSO READ: COVID Vaccine: സംസ്ഥാനത്ത് നാല് ജില്ലകളിൽ Dry Run

പാർട്ടി സംസ്ഥാനത്തെ മുന്നണികളുമായി നിലവിൽ സമദൂര നയമാണ് സ്വീകരിക്കുന്നത്. എല്ലാ മുന്നണികളുമായി ചർച്ചയ്ക്കുള്ള വാതിൽ തുറന്ന് തന്നെയിരിക്കുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ (Kerala Local Assembly Election) മത്സരിക്കാനാണ് നിലവിലെ തീരുമാനമെന്ന് സമിതി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News