Kuthiran Road: കുതിരാനിൽ ഇടിഞ്ഞ ഭാഗം പൊളിച്ചു തുടങ്ങി; ​ഗതാ​ഗത നിയന്ത്രണം

തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമാണ് ഇപ്പോൾ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 01:17 PM IST
  • നിലവിൽ റോഡിന്‍റെ ഒരു വശം മാത്രമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.
  • ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലാണ് വിള്ളലുണ്ടായ ഭാ​ഗം ഇടിഞ്ഞു താഴ്ന്നത്.
  • വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു.
Kuthiran Road: കുതിരാനിൽ ഇടിഞ്ഞ ഭാഗം പൊളിച്ചു തുടങ്ങി; ​ഗതാ​ഗത നിയന്ത്രണം

തൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ വിള്ളൽ വീണ് റോഡ് ഇടിഞ്ഞ ഭാഗം പൊളിച്ചു തുടങ്ങി. അറ്റകുറ്റ പണിക്കായി ജെസിബി ഉപയോഗിച്ചാണ് റോഡ് പൊളിക്കുന്നത്. നിലവിൽ റോഡിന്‍റെ ഒരു വശം മാത്രമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലാണ് വിള്ളലുണ്ടായ ഭാ​ഗം ഇടിഞ്ഞു താഴ്ന്നത്. വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. 

തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമാണ് ഇപ്പോൾ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഇതുവഴി ഓരോ വരിയായി കടത്തിവിടുകയാണ്. റോഡിന്റെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള ഗതാഗതം ഏകദേശം ഒരു കിലോമീറ്ററോളം പൂര്‍ണമായും നിര്‍ത്തി വച്ചു. വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷമാണ് പുനര്‍നിര്‍മിക്കുന്നത്. ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് നിർമാണം. അതേസമയം കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നോട്ടീസ് നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News