തിരുമുടിയിൽ നാഗബിംബവും കയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം വീടുകളിലേക്ക്

കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി ഭക്തർക്ക് കുഞ്ഞിത്തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്നു.   ചുവപ്പും ഓറഞ്ചും വെള്ളയും കറുപ്പും ചായില്യങ്ങളാണ് കുഞ്ഞിത്തെയ്യങ്ങൾ മുഖത്തെഴുതുന്നത്. ചുവന്ന പട്ടുടുത്ത്, മെയ്യാഭരണങ്ങളണിഞ്ഞു, തിരുമുടിയിൽ നാഗബിംബവുമാണിഞ്ഞ്  വലതു കൈയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം നടന്നു നീങ്ങും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 2, 2022, 06:42 PM IST
  • കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി ഭക്തർക്ക് കുഞ്ഞിത്തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്നു.
  • കുഞ്ഞിത്തെയ്യങ്ങളുടെ അനുഗ്രഹം മനസിനെയും ശരീരത്തെയും പുതിയ ഉണർവിലേക്കും ഗൃഹത്തെ സമ്പത്സമൃദ്ധിയിലേക്കും നയിക്കും.
  • കർക്കടകം 7 മുതൽ മലയൻ സമുദായത്തിന്‍റെ വേടനും 16 മുതൽ വണ്ണാൻ സമുദായത്തിന്‍റെ ആടിവേട്ടനും ഗൃഹ സന്ദർശനം നടത്തുകയാണ് പതിവ്.
തിരുമുടിയിൽ നാഗബിംബവും കയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം വീടുകളിലേക്ക്

കണ്ണൂർ: കർക്കടക മാസം ആരംഭിച്ചതോടെ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി അനുഗ്രഹം ചൊരിയുകയാണ് കണ്ണൂരിലെ കുഞ്ഞിത്തെയ്യങ്ങൾ. പതിറ്റാണ്ടുകളായി കണ്ണൂർ ജില്ലയിൽ നിനനിന്നു വരുന്ന ആചാരമാണ് കുഞ്ഞിത്തെയ്യങ്ങളുടെ ഗൃഹസന്ദർശനം.

കർക്കടകം 7 മുതൽ മലയൻ സമുദായത്തിന്‍റെ വേടനും 16 മുതൽ വണ്ണാൻ സമുദായത്തിന്‍റെ ആടിവേട്ടനും ഗൃഹ സന്ദർശനം നടത്തുകയാണ് പതിവ്. എന്നാൽ കണ്ണൂർ ജില്ലയുടെ വടക്ക് പയ്യന്നൂർ അന്നൂർ പ്രദേശങ്ങളിൽ കർക്കിടകം 16 മുതലാണ് മലയ സമുദായത്തിൻ്റെ വേടൻ തെയ്യം ഗൃഹസന്ദർശനത്തിന് ഇറങ്ങുന്നത്. 

Read Also: ആധിവ്യാധികളാവാഹിച്ച് കടലിലൊഴുക്കുന്ന മാരി തെയ്യങ്ങൾ; കർക്കിടകത്തിലെ അനുഗ്രഹകാലം

കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തി ഭക്തർക്ക് കുഞ്ഞിത്തെയ്യങ്ങൾ അനുഗ്രഹം ചൊരിയുന്നു. ചുവപ്പും ഓറഞ്ചും വെള്ളയും കറുപ്പും ചായില്യങ്ങളാണ് കുഞ്ഞിത്തെയ്യങ്ങൾ മുഖത്തെഴുതുന്നത്. ചുവന്ന പട്ടുടുത്ത്, മെയ്യാഭരണങ്ങളണിഞ്ഞു, തിരുമുടിയിൽ നാഗബിംബവുമാണിഞ്ഞ്  വലതു കൈയ്യിൽ ഓട്ടുമണിയുമായി കുഞ്ഞിത്തെയ്യം നടന്നു നീങ്ങും.

സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ തന്നെ, ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി തെയ്യം ഓരോ വീടുകളിലും ചെന്ന് കുഞ്ഞു പാദങ്ങളാൽ ചുവടുവെച്ച് ഓട്ടുമണി കിലുക്കി അനുഗ്രഹങ്ങൾ നൽകി ഇറങ്ങുകയാണ് പതിവ്. 

Read Also: Kerala flood alert updates: സംസ്ഥാനത്ത് അതിതീവ്ര മഴ; പ്രളയ സാധ്യത മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാനുള്ള അനുവാദം. കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുന്ന ആടിവേടൻ. ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന വിനാശകാരിയായ ദോഷങ്ങൾ വാരിവിതറുന്ന ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെന്നാണ് പൊതുവിശ്വാസം. 

ചെറിയ കുട്ടിയാണ് വേടൻ വേഷമണിയുക. വേടൻ തെയ്യം കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഇത്തരം  ആചാര അനുഷ്ടാനങ്ങളെ വിസ്മൃതിയിലേക്ക് കൊണ്ടു പോവുകയാണെന്ന് പറയാതെ വയ്യ. കുഞ്ഞിത്തെയ്യങ്ങളുടെ അനുഗ്രഹം മനസിനെയും ശരീരത്തെയും പുതിയ ഉണർവിലേക്കും ഗൃഹത്തെ സമ്പത്സമൃദ്ധിയിലേക്കും നയിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News