ജലീലിന്റെ കശ്മീർ പോസ്റ്റ്: പഴയ സിമി നേതാവിൽ നിന്ന് ഇന്ത്യാ വിരുദ്ധത മാത്രം പ്രതീക്ഷിച്ചാൽ മതി: കെ.സുരേന്ദ്രൻ

ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം എന്നും കെ സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 07:40 PM IST
  • തൻറെ കശ്മീർ യാത്രാ വിവരണത്തിലായിരുന്നു കെടി ജലീലിൻറെ വിവാദ പോസ്റ്റ്
  • പാക് ഒക്യൂപൈഡ് കശ്മീരിനെ ആസാദ് കാശ്മീർ എന്നാണ് ജലീൽ പോസ്റ്റിൽ വിശേഷിപ്പിച്ചത്
  • ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണെന്നും സുരേന്ദ്രൻ
ജലീലിന്റെ കശ്മീർ പോസ്റ്റ്: പഴയ സിമി നേതാവിൽ നിന്ന് ഇന്ത്യാ വിരുദ്ധത മാത്രം പ്രതീക്ഷിച്ചാൽ മതി: കെ.സുരേന്ദ്രൻ

കോട്ടയം: പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല.

ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീൽ തന്റെ പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്.

ALSO READ: പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കശ്മീർ" - കെടി ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

മുഴുവൻ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ മായും നിയമ പരമായും നേരിടുമെന്നും സുരേ ന്ദ്രൻ പറഞ്ഞു.

തൻറെ കശ്മീർ യാത്രാ വിവരണത്തിലായിരുന്നു കെടി ജലീലിൻറെ വിവാദ പോസ്റ്റ്. പാക് ഒക്യൂപൈഡ് കശ്മീരിനെ ആസാദ് കാശ്മീർ എന്നാണ് ജലീൽ പോസ്റ്റിൽ വിശേഷിപ്പിച്ചത്.ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നും ജലീൽ പോസ്റ്റിൽ പറയുന്നു.

തൊട്ട് പിന്നാലോ പോസ്റ്റിൽ പാക്  പാക് ഒക്യുപൈട് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും . ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണെന്നും സന്ദീപ് ജി വാര്യർ കമൻറിട്ടു. ഇതോടെ നിരവധി പേരാണ് പോസ്റ്റിനെതിരെ  രംഗത്ത് വന്നത്.

 

Trending News