Bengaluru : കേരളത്തിൽ നിന്ന് നേരിട്ട് ഗോവ ഹൈദരാബദ് എന്നിവടങ്ങളിലേക്ക് കർണാടക വഴി ടൈ അപ്പ് സർവീസിനൊരുങ്ങി കേരള കർണാടക ആർടിസികൾ (KSRTC). കർണ്ണാടക ആർടിസി ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര കുറച്ചു കൂടെ മെച്ചപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തു.
സംസ്ഥാന ഗതാഗത സെക്രട്ടറിയും KSRTC സിഎംഡിയുമായ ബിജു പ്രഭാകർ കർണ്ണാടക RTC സിഎംഡി ശിവയോഗി സി കലസദുമായി തമ്മിലായിരുന്നു കൂടിക്കാഴ്ച. സുൽത്താൻ ബത്തേരി വഴിയുള്ള സർവ്വീസുകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥ തല ചർച്ച നടത്തിയ ശേഷം മന്ത്രി തല ചർച്ച നടത്തുന്നതിന് വേണ്ടിയുള്ള സാഹചര്യം ഒരുക്കണമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ബിജുപ്രഭാകറിന്റെ നേതൃത്തിൽ ബംഗളൂരുവിലെത്തി ഇരു സംസ്ഥാനങ്ങളുടെ സിഎംഡി തലത്തിലുള്ള ചർച്ച നടത്തിയത്. ഈ ചർച്ചയ്ക്ക് ശേഷം മന്ത്രിതലത്തിലുള്ള ചർച്ച നടത്തി തീരുമാനം കൈക്കൊളളുന്നാതാണ് KSRTC അറിയിച്ചു.
കേരളത്തിൽ നിന്നും കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര കുറച്ചു കൂടെ മെച്ചപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു. നിലവിൽ സുൽത്താൻ ബത്തേരി വഴി ബംഗളൂരുവിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ടിൽ കൂടുതൽ സർവ്വീസുകൾ കർണ്ണാടക ആർടിസിയുമായി ചേർന്ന് നടപ്പിലാക്കും. നിലവിൽ ഇത് വഴി കെഎസ്ആർടിസിക്ക് രണ്ട് സർവ്വീസ് മാത്രമേയുള്ളൂ. കർണ്ണാടകയുമായി യോജിച്ച് കൂടുതൽ വാഹനങ്ങൾ ഇത് വഴി സർവ്വീസ് നടത്തുന്ന കാര്യവും ചർച്ച ചെയ്തു എന്ന് കെഎസ്ആർടിസി അറിയിച്ചു.
ALSO READ : KSRTC School Bond Service : കെഎസ്ആർടിസി സ്കൂൾ സർവീസ് അമിത വില ഈടാക്കുമെന്ന് വാർത്ത വ്യാജമെന്ന് KSRTC
ഹൈദരാബാദ്, ഗോവ എന്നിവടങ്ങളിലേക്ക് കർണ്ണാടക ആർടിസി ബംഗുളുരുവിൽ നിന്നും സർവ്വീസുകൾ നടത്തുന്നുണ്ട്. കേരളത്തിൽ നിന്നും ബംഗളൂരു വരെയുള്ള സർവ്വീസിലെ യാത്രക്കാരെ ഈ റൂട്ടുകളിലേക്ക് കണക്ട് ചെയ്ത് ടൈ അപ്പ് സർവ്വീസ് നടത്തുനാണ് തീരുമാനമായത്.
ഇത് കൂടാതെ ടൂറിസം രംഗത്ത് കേരളത്തിലേക്കുള്ള പാക്കേജ് കർണ്ണാടകയുമായി ചർച്ച ചെയ്തു. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും ഹംബി, തിരുപ്പതി അടക്കമുള്ള സ്ഥലങ്ങളിലേക്കും ഇരു സംസ്ഥാനങ്ങളും യോജിച്ച് കൊണ്ട് സർവ്വീസുകൾ നടത്താനായി പ്രത്യേക പാക്കേജ് കൊണ്ട് വരാനും, ബഡ്ജറ്റ് ടൂറിസം നടപ്പിലാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥ തലത്തിൽ സന്ദർശനം നടത്തി കൂടുതൽ നടപടികൾ കൈകൊള്ളുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...