Idukki Accident: കെഎസ്ആർടിസി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; ആറു വയസ്സുകാരി മരിച്ചു

. വീട്ടിലേക്ക് എത്തുവാൻ മൂന്നു കിലോമീറ്റർ മാത്രം ശേഷിക്കുകയായിരുന്നു ബസ്സുമായി കൂട്ടിയിടിക്കുന്നത്. ജോസഫ് വർക്കിയുടെ മകൻ എബിയുടെ കുട്ടിയാണ് മരിച്ച ആമി. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 10:36 AM IST
  • എബിയുടെ ഭാര്യ അമലു , അമ്മ മോളി എന്നിവർക്ക്‌ സാരമായ പരുക്കാണ് ഉള്ളത്.
  • ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Idukki Accident: കെഎസ്ആർടിസി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; ആറു വയസ്സുകാരി മരിച്ചു

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസിബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് അപകടത്തിൽ മരിച്ചത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. അച്ചക്കട കാട്ടേടത്ത് ജോസഫ് വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറിയത്. 

ALSO READ: മധ്യവയസ്‌കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

മലയാറ്റൂരിൽ തീർത്ഥാടനത്തിനായി പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. വീട്ടിലേക്ക് എത്തുവാൻ മൂന്നു കിലോമീറ്റർ മാത്രം ശേഷിക്കുകയായിരുന്നു ബസ്സുമായി കൂട്ടിയിടിക്കുന്നത്. ജോസഫ് വർക്കിയുടെ മകൻ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു , അമ്മ മോളി എന്നിവർക്ക്‌ സാരമായ പരുക്കാണ് ഉള്ളത്. ഇവരെ  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News