KSRTC ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു, ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്

KSRTC തിരുവനന്തപുരത്ത് നിന്നും ഇന്ന് ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്.  കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബം​ഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 07:57 PM IST
  • ഏപ്രിൽ 9 മുതൽ നിർത്തി വെച്ച സർവ്വീസാണ് ഇന്ന് പുനരാരംഭിച്ചത്
  • തിരുവനന്തപുരത്ത് നിന്നും ഇന്ന് ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്.
  • കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബം​ഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്.
  • ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു.
KSRTC ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു, ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്

Thiruvananthapuram : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച തിരുവനന്തപുരം - ബം​ഗുളുരൂ അന്തർസംസ്ഥാന KSRTC സർവ്വീസ് പുനഃനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളും സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനമായ സാഹചര്യത്തിലാണ് KSRTC സർവ്വീസ് ആരംഭിച്ചത്.  ഏപ്രിൽ 9 മുതൽ നിർത്തി വെച്ച സർവ്വീസാണ് ഇന്ന് പുനരാരംഭിച്ചത്. 

തിരുവനന്തപുരത്ത് നിന്നും ഇന്ന് ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്.  കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബം​ഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു.   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസുകൾ നടത്തുക.

ALSO READ : Ksrtc Bond Service: പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ തിങ്കളാഴ്ച മുതൽ

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല. അത് കൂടി ലഭിച്ചാൽ പാലക്കാട് സേലം വഴിയുള്ള ബം​ഗുളുരു സർവ്വീസ് ആരംഭിക്കാനാകും. ഇതിനായി ആദ്യഘട്ടമെന്ന നിലയിലേക്ക്  തമിഴ്നാട്ടിലേക്ക് സർക്കാർ ഉദ്യോ​ഗസ്ഥാർക്കുള്ള ബോണ്ട് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാട് അന്തർസംസ്ഥാന ​ഗതാ​ഗതത്തിനുള്ള അനുമതി നൽകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. 

ALSO READ : Ksrtc: മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിര്‍ദേശം

ദീർഘ ദൂര സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News