കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറിക്ക് അരുൺകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 15 പ്രതികൾ ഉള്ള കേസിൽ അഞ്ചു പ്രതികൾ മാത്രമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന ശക്തമായ പ്രതിഷേധം ഉന്നയിക്കുന്നതിനിടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. വിഷയത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ രീതിയിൽ പ്രതികളും ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനാണ് സാധ്യത
മുമ്പ് സംഭവത്തിലെ അന്വേഷണത്തോട് പ്രതികൾ സഹകരിക്കാത്തതിനെ തുടർന്ന് തെളിവെടുപ്പ് മുടങ്ങിയിരുന്നു. ചോദ്യം ചെയ്യലിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഏഴ് മണിക്കൂറുകളോളം പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ആക്രമത്തിനിടയിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചപ്പോൾ ചവിട്ടാൻ ഉപയോഗിച്ച ചെരുപ്പുകൾ കണ്ടെത്താനും പൊലീസ് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല.
പ്രതികൾ സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേസിലെ പ്രതികളെ കസ്റ്റഡി സമയം തീരുന്നതിന് മുമ്പ് തന്നെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ആകെ 15 പ്രതികളാണ് കേസിൽ ഉള്ളത്. എന്നാൽ 5 പേരെ മാത്രമാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. കൂടാതെ പ്രതികളിൽ 7 പേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. സംഭവത്തിൽ പോലീസിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നാണ് പി മോഹനൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മിഷണറെയും സിപിഎം രൂക്ഷമായി വിമർശിച്ചു. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുകയാണ്. മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടികളാണ്. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുകയാണ്. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നുവെന്നും പി മോഹനൻ ആരോപിച്ചു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിൽ പോലീസ് പെരുമാറുന്നതെന്ന് പി മോഹനന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...