National Medical Commission : ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിൻ്റെ ഭാഗമാക്കി

ആശുപത്രിയിലെ ഡോക്ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കിക്കൊണ്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 12:04 PM IST
  • ഇന്നാണ് നടപടി സ്വീകരിച്ചുക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
  • ആശുപത്രിയിലെ ഡോക്ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കിക്കൊണ്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
  • ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ മെഡിക്കൽ കോളേജ് അധ്യാപകരായി നിയമിച്ചിരിക്കുന്നത്.
  • കൂടാതെ ജനറൽ ആശുപത്രിയിലെ വിവിധ ചികിത്സ സംവിധാനങ്ങളെയും മെഡിക്കൽ കോളേജിൻ്റെ ഭാഗമായി ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
 National Medical Commission : ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിൻ്റെ  ഭാഗമാക്കി

Konni : പത്തനംതിട്ട ജനറൽ ആശുപത്രിയെ (General Hospital) കോന്നി മെഡിക്കൽ കോളേജിൻ്റെ (Konni Medical college)  ഭാഗമാക്കി മാറ്റി. ഇന്നാണ് നടപടി സ്വീകരിച്ചുക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ആശുപത്രിയിലെ ഡോക്ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കിക്കൊണ്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ മെഡിക്കൽ കോളേജ് അധ്യാപകരായി നിയമിച്ചിരിക്കുന്നത്. കൂടാതെ ജനറൽ ആശുപത്രിയിലെ വിവിധ ചികിത്സ സംവിധാനങ്ങളെയും മെഡിക്കൽ കോളേജിൻ്റെ ഭാഗമായി ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

ALSO READ: Muttil Tree Felling: മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മന്ദ​ഗതിയിലെന്ന് ആക്ഷേപം

ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായാണ് ആരോഗ്യവകുപ്പിന്റെ നീക്കം. 2022-23 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജിൽ നൂറ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാൻ വേണ്ടിയാണ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി മാറ്റുന്നത്. 

ALSO READ: Covid Death: കോവിഡ് നഷ്ടപരിഹാരം, സർക്കാർ മാർഗനിർദേശമായി, ഓൺലൈനായി അപേക്ഷിക്കാം

ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കുന്നതിൽ ഡോക്ടർമാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ആശുപത്രിയെ ജില്ലാ ആശുപത്രിയായി തന്നെ നിലനിർത്തണമെന്നും ഹെൽത്ത് സർവ്വീസസിന് കീഴിൽ എല്ലാ സൗകര്യങ്ങളോടെ തന്നെ തുടരണമെന്നുമാണ്  കെജിഎംഒ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപെട്ടിരിക്കുന്നത്. 

ALSO READ: Kireedam Tourism Project : കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി, വരാൻ പോകുന്നത് Water Tourism അല്ലെങ്കിൽ Farm Tourism

ഇടുക്കി, പാലക്കാട്, മഞ്ചേരി ആശുപത്രികളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇത് സ‍‌‌‍ർക്കാർ ഡോക്ട‍‍‌‍‌ർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News