Theft: വില രണ്ട് ലക്ഷം, കശാപ്പിനായി കൊണ്ട് വന്ന പോത്തുകളുമായി കള്ളൻ മുങ്ങി

ചൊവാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിനഗർ പൊന്നൂസ് മീറ്റ് സ്റ്റാളിൽ കശാപ്പിനായി കൊണ്ടുവന്ന് സമീപത്തെ പറമ്പിൽ സൂക്ഷിച്ചിരുന്ന ഉരുക്കളാണ് അപഹരിക്കപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 12:18 PM IST
  • 2 ലക്ഷത്തിൽ പരം വില വരുന്ന പോത്തുകളാണ് മോഷണം പോയത്
  • സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു
  • സമീപത്തെ പറമ്പിൽ സൂക്ഷിച്ചിരുന്ന ഉരുക്കളാണ് അപഹരിക്കപ്പെട്ടത്
Theft: വില രണ്ട് ലക്ഷം, കശാപ്പിനായി കൊണ്ട് വന്ന പോത്തുകളുമായി കള്ളൻ മുങ്ങി

കോട്ടയം: ഗാന്ധി നഗറിൽ കശാപ്പിനായി സൂക്ഷിച്ചിരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ചതായി പരാതി. 2 ലക്ഷത്തിൽ പരം വില വരുന്ന പോത്തുകളാണ്  മോഷണം പോയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവാഴ്ച രാത്രിയാണ് സംഭവം. ഗാന്ധിനഗർ പൊന്നൂസ് മീറ്റ് സ്റ്റാളിൽ കശാപ്പിനായി കൊണ്ടുവന്ന് സമീപത്തെ പറമ്പിൽ സൂക്ഷിച്ചിരുന്ന ഉരുക്കളാണ് അപഹരിക്കപ്പെട്ടത്. 7 ഉരുക്കളെയാണ് പറമ്പിൽ കെട്ടിയിരുന്നത്. ഇതിൽ മൂന്നെണ്ണമാണ് മോഷണം പോയത്. രാവിലെ കടയിലെ ജീവനക്കാർ ഉരുക്കളെ അഴിക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

Read Also: Arrest: മദ്യപിച്ച പിതാവിനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പിതാവ് അറസ്റ്റിൽ

പറമ്പിന്റെ ചുറ്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ച് നീക്കി അതുവഴി ഉരുക്കളെ കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് നിഗമനം. മീറ്റ് സ്റ്റാൾ ഉടമ വർഗ്ഗീസ് ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് എത്തി  പരിശോധനകൾ നടത്തി

മുമ്പും ഇവിടെ നിന്നും ഉരുക്കളും വീട്ട് ഉപകരണങ്ങളുമൊക്കെ പലപ്പോഴായി മോഷണം പോയിട്ടുണ്ട്. പ്രദേശത്ത് മോഷണ സംഭവങ്ങൾ തുടർച്ചയാകുമ്പോൾ നാട്ടുകാരും ആശങ്കയിലാണ്. ഏതാനും നാളുകൾക്ക് മുമ്പ് കുറുവ സംഘമെന്ന് സംശയിക്കപ്പെട്ടവരുടെ സാന്നിധ്യവും നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് ഇവിടുത്തുകാർ പറയുന്നു.

Read Also: കോട്ടയത്ത് വൻ മോഷണം; ഒമ്പത് കടകളുടെ പൂട്ട് പൊളിച്ച് കവർച്ച

പ്രദേശത്ത് മോഷണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ആവർത്തിക്കുമ്പോൾ പൊലീസ് കൂടുതൽ കാര്യക്ഷമമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News