കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാം;വിദ്യാർഥികൾക്ക് പ്രത്യേക ടിക്കറ്റൊരുക്കി കൊച്ചി മെട്രോ

50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത് . ഡേ പാസ് ഉപയോഗിച്ച് 50 രൂപയ്ക്ക് ഒരു ദിവസം എത്ര ദുരവും ,എത്ര തവണ വേണമെങ്കിലും വിദ്യാർഥികൾക്ക് സഞ്ചരിക്കാം . 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 11:48 AM IST
  • 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത്
  • 25 ആം തീയതി മുതൽ പാസുകൾ വാങ്ങാം
കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാം;വിദ്യാർഥികൾക്ക് പ്രത്യേക ടിക്കറ്റൊരുക്കി കൊച്ചി മെട്രോ

കൊച്ചി:വിദ്യാർഥികൾക്ക് കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കൊച്ചി മെട്രോ . വിദ്യാർഥികൾക്കായി രണ്ട് പുതിയ പാസുകൾ പുറത്തിറക്കുന്നു . 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത് . ഡേ പാസ് ഉപയോഗിച്ച് 50 രൂപയ്ക്ക് ഒരു ദിവസം എത്ര ദുരവും ,എത്ര തവണ വേണമെങ്കിലും വിദ്യാർഥികൾക്ക് സഞ്ചരിക്കാം . 

1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം എത്ര ദൂരവും സഞ്ചരിക്കാം . ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാം . വിദ്യാർഥികൾക്ക് അവരുടെ സ്ഥാപനത്തിലെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് 25 ആം തീയതി മുതൽ പാസുകൾ വാങ്ങാം.

യാത്രക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേക യാത്രാ പാസുകൾ പുറത്തിറക്കിയിട്ടുണ്ട് . പ്രതിവാര,പ്രതിമാസ ട്രിപ്പ് പാസ്സുകളാണ് കഴിഞ്ഞ ആഴ്ച മെട്രോ ഇറക്കിയത് . വീക്ക്‌ലി പാസിന് 700രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക .ഒരാഴ്ച്ചക്കാലം ഏത് സ്റ്റേഷനിൽ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യുന്നതാണ് പ്രതിവാര യാത്ര പാസിന്‍റെ പ്രത്യേകത . പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തിൽ പരിധികളില്ലാതെ ഉപയോഗിക്കാം .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News