Shukra Uday 2024: ശുക്രന്റെ ഉദയം സൃഷ്ടിക്കും പ്രശ്നങ്ങൾ; ഈ രാശിക്കാർ വരും ദിവസങ്ങളിൽ സൂക്ഷിക്കുക!

സമ്പത്ത്, സന്തോഷം, സമൃദ്ധി എന്നിവയുടെ ദാതാവായ ശുക്രൻ ജൂൺ അവസാനത്തോടെ ഉദിക്കുകയാണ്. ഇത് 12 രാശികളിൽ ശുഭകരവും അശുഭകരവുമായ സ്വാധീനം ചെലുത്തും. ചില രാശിക്കാർ ഈ സമയം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

ജ്യോതിഷ പ്രകാരം ശുക്രന്റെ ഉദയം മിഥുനം രാശിയിൽ സംഭവിക്കാൻ പോകുകയാണ്. മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ഇത് ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാക്കും. ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ഏകദേശം 66 ദിവസത്തിന് ശേഷം, 2024 ജൂൺ 29 ശനിയാഴ്ച വൈകുന്നേരം 07:52 ന്, ശുക്രൻ ഉദിക്കും.

 

1 /5

ശുക്രന്റെ ഉദയം ചില രാശികളുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ഏതൊക്കെ രാശിക്കാർ ഈ സമയം ജാഗ്രത പാലിക്കണമെന്ന് നോക്കാം...  

2 /5

മിഥുനം: ജൂണ് 29 ന് മിഥുനം രാശിയിൽ ശുക്രൻ ഉദിക്കും. ഈ സമയം മിഥുനം രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകും. വിവാഹം വൈകാം. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. പണം സമ്പാദിക്കാനുള്ള വഴിയിൽ തടസ്സങ്ങൾ ഉണ്ടാകും. വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാകും.   

3 /5

കർക്കടകം: ശുക്രന്റെ ഉദയത്തിന് ശേഷം കർക്കടകം രാശിക്കാർ വളരെ ജാഗ്രത പാലിക്കണം. ഈ സമയത്ത്, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ദേഷ്യം ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയുമായി അനാവശ്യമായി തർക്കിക്കരുത്. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്, അത് പണം നഷ്ടപ്പെടാൻ കാരണമായേക്കാം. ഏത് തീരുമാനവും വളരെ ശ്രദ്ധാപൂർവ്വം എടുക്കുക.  

4 /5

കന്നി: ശുക്രന്റെ ഉദയം കന്നിരാശിക്കാരുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ അകൽച്ച വർദ്ധിക്കും. ദേഷ്യം നിയന്ത്രിക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola