Turbo Ott Satellite Rights: മമ്മൂട്ടി കമ്പനിയുടെ ''ബി​ഗ്'' ഡീൽ; 'ടർബോ' ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

 മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് ടർബോയുടേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 09:24 AM IST
  • വൻ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
  • മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Turbo Ott Satellite Rights: മമ്മൂട്ടി കമ്പനിയുടെ ''ബി​ഗ്'' ഡീൽ; 'ടർബോ' ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ഒടിടി അപ്ഡേറ്റെത്തി. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വൻ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഒടിടി ഡീലാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യവാരത്തോടെ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് പ്രതീക്ഷ. 

ടർബോയുടെ സാറ്റ്ലൈറ്റ് അവകാശവും വിറ്റുപോയതായാണ് വിവരം. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സാറ്റലൈറ്റ് അവകാശവും റെക്കോർഡ് തുകയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. ഓണക്കാലത്ത് ടെലിവിഷൻ പ്രീമിയർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read: The GOAT Movie: മനോഹരമായ മെലഡി; 'ദ് ​ഗോട്ടി'ലെ സെക്കൻഡ് സിം​ഗിൾ എത്തി

 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ ചിത്രം മെയ് 23 ന് ആണ് തീയേറ്ററുകളിൽ എത്തിയത്. മിഥുൻ മാന്വൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കന്നഡ സംവിധായകനും നടനും ആയ രാജ് ബി ഷെട്ടിയാണ് സിനിമയിലെ പ്രതിനായക വേഷത്തിൽ എത്തിയത്. എഴുപത് കോടി ബജറ്റിലാണ് സിനിമ ഒരുക്കിയത് എന്നാണ് വിക്കി പീഡിയ നൽകുന്ന വിവരം. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 75 കോടി രൂപ ടർബോ കളക്ട് ചെയ്തതായും വിക്കി പീഡിയയിൽ പറയുന്നു. 2024 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും ടർബോയ്ക്കാണ്. 6.25 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News