RTI : അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള വിവരാവകാശത്തിന് മറുപടി ഇല്ല : കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ

RTI Penalty :  ആർടിഐ നിയമം പ്രകാരം അപേക്ഷ സമർപ്പിച്ച് നിശ്ചിത സമയത്തിനുള്ള മറുപടി നൽകിയില്ലെങ്കിൽ ഒരു ദിവസം 250 രൂപ വീതം പിഴ അടയ്ക്കേണ്ടതാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 04:17 PM IST
  • കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്കാണ് കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
  • എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല.
  • ആർടിഐ നിയമം പ്രകാരം അപേക്ഷ സമർപ്പിച്ച് നിശ്ചിത സമയത്തിനുള്ള മറുപടി നൽകിയില്ലെങ്കിൽ ഒരു ദിവസം 250 രൂപ വീതം പിഴ അടയ്ക്കേണ്ടതാണ്.
  • പരമാവധി 25,000 രൂപയാണ് പിഴ.
RTI : അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള വിവരാവകാശത്തിന് മറുപടി ഇല്ല : കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ

കൊച്ചി : വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ. കോർപ്പറേഷൻ  ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്കാണ് കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന്  കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. 

ALSO READ : Food Safety: കറി പൗഡറുകളിൽ മായം; പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തുടർന്ന് ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.

ആർടിഐ നിയമം പ്രകാരം അപേക്ഷ സമർപ്പിച്ച് നിശ്ചിത സമയത്തിനുള്ള മറുപടി നൽകിയില്ലെങ്കിൽ ഒരു ദിവസം 250 രൂപ വീതം പിഴ അടയ്ക്കേണ്ടതാണ്. പരമാവധി 25,000 രൂപയാണ് പിഴ. 

കറി പൗഡറുകളിൽ മായം; പരിശോധന വ്യാപകമാക്കും

കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകൾ പൂർണമായും വിപണിയിൽ നിന്നു പിൻവലിക്കാൻ കർശന നടപടി സ്വീകരിക്കും. വിൽപ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നൽകും. മായം കലർത്തുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് കറി പൗഡറുകളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്തുന്നത്. പരിശോധനകൾ ഊർജിതമാക്കുന്നതിന് മൊബൈൽ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമായി തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News