തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎയ്ക്ക് എതിരെ സ്പീക്കർക്കും സൈബർ സെല്ലിലും പരാതി നൽകി കെകെ രമ. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിൻ ദേവിനെതിരെ കെകെ രമ പരാതി നൽകിയത്. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന് കെകെ രമ ആരോപിച്ചു.
നിയമസഭയിലുണ്ടായ സംഘർഷത്തിൽ തന്റെ കൈക്ക് പൊട്ടൽ ഉണ്ടായിട്ടില്ലെന്ന വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്ക്രീൻ ഷോട്ട് സഹിതമാണ് കെകെ രമ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുന്നത്.
ALSO READ: ജനം എല്ലാം കാണുന്നു, ഷാഫി അടുത്ത തവണ തോൽക്കും - സഭയിൽ സ്പീക്കർ
തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്ന് കെകെ രമ ആരോപിച്ചു. ജനറൽ ആശുപത്രിയിൽ ആണ് താൻ ചികിത്സ തേടിയത്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കെകെ രമ ആരോപിച്ചു.
സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ പ്രതിഷേധം; ഒമ്പത് മിനിറ്റിനുള്ളിൽ സഭ പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞു. സഭാ നടപടികൾ ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. വാദി പ്രതിയായ പോലെയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തര വേളയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ, പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.
പ്രതിപക്ഷം ചോദ്യോത്തര വേള വരെ തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാക്കി ചോദ്യോത്തരവേള റദ്ദ് ചെയ്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തത് നിരാശാജനകമാണെന്ന് സ്പീക്കർ പറഞ്ഞു. ഒമ്പത് മിനിറ്റ് മാത്രമാണ് സഭ ചേർന്നത്. തിങ്കളാഴ്ച വീണ്ടും സഭ ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...