Kitex garments share price: അടിയിൽ കിതച്ചു, പിന്നീട് കുതിച്ച് കിറ്റെക്സ് ഓഹരികൾ

കിറ്റെക്സ് സംഘര്‍ഷത്തില്‍ കേരളം ഞെട്ടിയെങ്കിലും വിപണിയില്‍ തളരാതെ   മുന്നേറുകയാണ്  കമ്പനിയുടെ ഓഹരികള്‍.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 11:25 PM IST
  • കിറ്റെക്സ് സംഘര്‍ഷത്തില്‍ കേരളം ഞെട്ടിയെങ്കിലും വിപണിയില്‍ തളരാതെ മുന്നേറുകയാണ് കമ്പനിയുടെ ഓഹരികള്‍.
  • വന്‍ കുതിപ്പിലൂടെ നില മെച്ചപ്പെടുത്തിയ കമ്പനി 1.99% നേട്ടത്തിൽ 192 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
Kitex garments share price: അടിയിൽ  കിതച്ചു, പിന്നീട് കുതിച്ച്  കിറ്റെക്സ് ഓഹരികൾ

Kochi: കിറ്റെക്സ് സംഘര്‍ഷത്തില്‍ കേരളം ഞെട്ടിയെങ്കിലും വിപണിയില്‍ തളരാതെ   മുന്നേറുകയാണ്  കമ്പനിയുടെ ഓഹരികള്‍.

181.10 രൂപയായിരുന്നു ഇന്ന് കിറ്റെക്സിന്‍റെ  ഓഹരിവിപണിയിലെ ഏറ്റവും കുറഞ്ഞ മൂല്യം. എന്നാല്‍, വൈകിട്ടോടെ കഥ മാറുകയായിരുന്നു. വന്‍ കുതിപ്പിലൂടെ നില മെച്ചപ്പെടുത്തിയ കമ്പനി 1.99% നേട്ടത്തിൽ 192 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.

വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍  188.2 ആയിരുന്നു   ഓഹരിവില. തുടക്കത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മികച്ച നേട്ടം ഉണ്ടാക്കി മുന്നോട്ട് പോയെങ്കിലും ഉച്ചയോടെ മൂല്യം ഇടിഞ്ഞിരുന്നു.  181.10 രൂപയായിരുന്നു ഇന്ന് കിറ്റെക്സിന്‍റെ ഓഹരിവിപണിയിലെ ഏറ്റവും കുറഞ്ഞ മൂല്യം. 

Also Read: Kitex Migrant Workers Violence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും

തകര്‍ച്ചയ്ക്ക് ശേഷം  വൈകിട്ടോടെ കമ്പനി നില മെച്ചപ്പെടുത്തിയത് വൻ കുതിപ്പിലൂടെ ആയിരുന്നു.  ഒരു വേള 193.85 രൂപയിലേക്ക് ഓഹരി 
 മൂല്യം ഉയര്‍ന്നിരുന്നുവെങ്കിലും  കമ്പനിയുടെ  ഇന്നത്തെ  ക്ലോസിംഗ് വില   192 രൂപ ആണ്. 

കഴിഞ്ഞ  52 ആഴ്ചക്കിടെ കമ്പനിയുടെ ഏറ്റവും ഉയർന്ന മൂല്യം 223.9 രൂപയും ഏറ്റവും കുറഞ്ഞ മൂല്യം 91.1 രൂപയുമാണ്.

ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന സംഘർഷത്തില്‍ സംസ്ഥാനം  ഞെട്ടിയെങ്കിലും  ഈ സംഭവം കമ്പനിയുടെ ഓഹരി വിപണിയിലെ പ്രകടനത്തെ  തെല്ലും ബാധിച്ചില്ലെന്നാണ് ഇത്  വ്യക്തമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News