കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനം:ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷിക്കും

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഋഷിരാജ് സിങ്ങ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 02:08 PM IST
  • ജയിലിലുള്ള തന്റെ മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി അടിയന്തിര ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടത്.
  • ഹർജി പരി​ഗണിച്ച തിരുവനന്തപുരം ജില്ലാ ജഡ്ജി നേരിട്ട് ജയിലിലെത്തി പരിശോധന നടത്തുകയായിരുന്നു.
  • കേസിൽ ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുകയാണ് ടിറ്റു.
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനം:ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​ക്ക് ജ​യി​ലി​ല്‍ വ​ച്ച്‌ മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അന്വേഷണത്തിന് ജയിൽ ഡി.ജി.പി ഉത്തരവിട്ടു. സംഭവം ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷിക്കും.ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.കേ​സി​ലെ ഒ​ന്‍​പ​താം പ്ര​തി ടി​റ്റു ജെ​റോ​മി​നെയാണ് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച്‌ സ​ഹ​ത​ട​വു​കാ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചത്. 

ALSO READ:Maharashtra: Bhandara യിലെ ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ജയിലിലുള്ള തന്റെ മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടത്.പിതാവ് ജയിലിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരി​ഗണിച്ച തിരുവനന്തപുരം ജില്ലാ ജഡ്ജി നേരിട്ട് ജയിലിലെത്തി പരിശോധന നടത്തുകയായിരുന്നു. ടിറ്റോയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തിയിരുന്നു. Central Jail ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുകയാണ് ടിറ്റു.

ALSO READ:Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സി​ഗ്നലിലേക്ക്

മര്‍​ദ്ദ​ന​മേ​റ്റ  ടിറ്റോയെ ചി​കി​ത്സ ന​ല്‍​കാ​തെ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ സെ​ല്ലി​ല്‍ അ​ട​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്ര​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ലാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്. ജി​ല്ലാ ജ​ഡ്ജി​യോ​ടും ഡി​.എം.​ഒ​യോ​ടും ഉ​ട​ന്‍ ജ​യി​ലി​ല്‍ എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും High Court ഉ​ത്ത​ര​വി​ട്ടി​രു​ന്നു.ടിറ്റുവിന്റെ പിതാവിന്റെ ഹർജി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാനക്കൊലയാണ് കെവിൻ വധക്കേസ്.(Kevin Murder) വെറും 90 ദിവസത്തെ വിചാരണയ്ക്കൊടുവിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2019 മെയിലാണ് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ 14 പ്രതികൾ അറസറ്റിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News