സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; വാക്സിനേഷന് ഉന്തും തള്ളും

ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നത്. മുതിർന്ന പൗരന്മാരാണ് ഏറെയും വാക്സിനേഷനായി എത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 21, 2021, 01:06 PM IST
  • രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവ​ഗണിച്ച് പിന്നീട് എത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആരോപണം
  • ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു
  • പാലക്കാട് മോയൻസ് എൽപി സ്കൂളിൽ നടക്കുന്ന മെ​ഗാ വാക്സിനേഷൻ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്
  • ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നത്
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; വാക്സിനേഷന് ഉന്തും തള്ളും

കോട്ടയം: ബേക്കർ സ്കൂളിൽ വാക്സിനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം. വാക്സിനെടുക്കാൻ (Vaccination) എത്തിയവർ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ് ടോക്കൺ നൽകാൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവ​ഗണിച്ച് പിന്നീട് എത്തിയവർക്ക് പൊലീസ് (Police) ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു.

പാലക്കാട് മോയൻസ് എൽപി സ്കൂളിൽ നടക്കുന്ന മെ​ഗാ വാക്സിനേഷൻ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നത്. മുതിർന്ന പൗരന്മാരാണ് ഏറെയും വാക്സിനേഷനായി എത്തിയിരിക്കുന്നത്.

ALSO READ: കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോ​ഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ​ഗുരുതരം

അതേസമയം, 18 വയസ് തികഞ്ഞ എല്ലാവർക്കും കുത്തിവയ്പ്പ് എടുക്കാനും പൊതു വിപണിയിൽ കൊവിഡ് വാക്സിൻ (Covid Vaccine) എത്തിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്സിന് 700 മുതൽ 1000 രൂപ വരെ വില നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ നിർദേശിച്ച വില 250 രൂപയാണ്.  കൊവിഷീൽഡ് വാക്സിന് സ്വകാര്യ വിപണിയിൽ ഡോസിന് 1000 രൂപയോളം ആകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞിരുന്നു.

അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്നിക് വാക്സിൻ ഇറക്കുമതി ചെയ്യുന്ന ഡോ.റെഡ്ഡീസിന് 750 രൂപയിൽ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണ് സൂചന. ഇതുവരെ വിലയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.

ALSO READ: Covid19: മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽ

സ്വകാര്യ വിപണിയിൽ വിൽക്കാൻ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതി സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും വില നിശ്ചയിക്കുകയെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും ഇതിന്റെ മാനദണ്ഡങ്ങളും വില നിശ്ചയിക്കുന്നതിൽ പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News