School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രായോ​ഗികത പരിശോധിക്കാൻ വിദ​ഗ്ദ സമിതിയെ നിയോ​ഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 11:32 AM IST
  • കേരളത്തിൽ സ്കൂളുകൾ തുറക്കുന്നത് പരി​ഗണനയിലെന്ന് വി ശിവൻകുട്ടി.
  • പ്രായോ​ഗികത പരിശോധിക്കാൻ വിദ​ഗ്ദ സമിതിയെ നിയോ​ഗിക്കും.
  • സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
  • എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.
School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള (School Opening) ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍ (State Government). ഇത് സംബന്ധിച്ച് പ്രായോ​ഗികത പരിശോധിക്കാൻ വിദ​ഗ്ദ സമിതിയെ നിയോ​ഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി (V Sivankutty) അറിയിച്ചു. സമിതിയുടെ അഭിപ്രായം വരുന്നത് അനുസരിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. സ്കൂളുകൾ (Schools) തുറന്ന് ക്ലാസുകൾ ആരംഭിക്കാം എന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതനുസരിച്ച് വിവിധ സംസ്ഥാനങ്ങൾ സ്കൂളുകൾ തുറന്ന് ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലുള്‍പ്പെടെ സ്‌കൂളുകള്‍ തുറന്ന ഇന്നലെ തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്.

Also Read: School Reopen: ഇന്ന് മുതൽ ഒരു ബഞ്ചിൽ 2 പേർ; പുതിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്

‌വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും. 

Also Read: Tamil Nadu School Reopen : തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് തുടങ്ങമെന്ന് മുഖ്യമന്ത്രി MK Stalin

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

Also Read: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒരേ സമയം 50 ശതമാനം കുട്ടികൾ മാത്രം 

അതിനിടെ, എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ (Educational Department) സോഷ്യല്‍ മീഡിയില്‍ (Social Media) വിമര്‍ശിക്കാന്‍ ചിലരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്‍ പരീക്ഷയില്‍ (Plus one Exam) ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News