Kerala SSLC Results 2022: ഗ്രേസ് മാർക്കില്ല, എന്നിട്ടും 99-ൽ, എ പ്ലസുകാരും കുറവ്- എസ്എസ്എൽസി വിജയക്കണക്ക് ഇങ്ങനെ

കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നത് .21 ശതമാനം മാത്രമാണ് കുറഞ്ഞത് ( (kerala sslc results 2022)

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 04:03 PM IST
  • ആകെ പ്ലസ് വണ്ണിന് വിഎച്ച്സി അടക്കം ഒഴിവുള്ള സീറ്റുകൾ 4,67,000 എണ്ണമാണ്
  • ഉപരി പഠനത്തിന് യോഗ്യത നേടിയ 4,23,303 വിദ്യാർഥികൾക്കും ഇത്തവണ സീറ്റുണ്ട്
  • ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്ന ജില്ലയായി കണ്ണൂർ
Kerala SSLC Results 2022: ഗ്രേസ് മാർക്കില്ല, എന്നിട്ടും 99-ൽ, എ പ്ലസുകാരും കുറവ്- എസ്എസ്എൽസി വിജയക്കണക്ക് ഇങ്ങനെ

തിരുവനന്തപുരം: അമിത പ്രതീക്ഷയുടെ ആവശ്യമില്ലാത്ത റിസൾട്ട് എന്ന് മാറിയിരിക്കുകയാണ് എസ്എസ്എൽസി. ഏറ്റവും കുറഞ്ഞത് 99 ശതമാനം ഏങ്കിലും തന്നെ ഇത്തവണയും വിജയ ശതമാനം മുൻ കൂട്ടി ഉറപ്പിച്ചിരുന്നത് തന്നെയാണ്. കാര്യമായ മോഡറേഷനുകളോ ഗ്രേസ് മാർക്കോ ഇല്ലാഞ്ഞിട്ട് പോലും ഫലം 99.26 ശതമാനം.

കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നത് .21 ശതമാനം മാത്രമാണ് കുറഞ്ഞത്. എന്നാൽ വലിയ മാറ്റം കാണാൻ ആയത് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവരുടെ എണ്ണമാണ്. 1,21,318 വിദ്യാർഥികൾ 2021-ൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയപ്പോൾ ഇത്തവണ അത് അര ലക്ഷം പോലും കടക്കാതെ  44363  വിദ്യാർഥികൾ മാത്രമായി ചുരുങ്ങി. 

ALSO READ: Kerala Sslc Results 2022: 98-ൽ കുറഞ്ഞില്ല, കഴിഞ്ഞ മൂന്ന് വർഷവും മികച്ച വിജയക്കണക്ക്, ഇത്തവണ ?

 

ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്ന ജില്ലയായി കണ്ണൂരും വിദ്യാഭ്യാസ ജില്ലയായി പാലായും മാറി.ഏറ്റവും കുറവ് വിജയശതമാനമുള്ള ജില്ല വയനാടാണ്. 

എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാ‍‍ർത്ഥികളുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. മുൻ വർഷങ്ങളിലെ കണക്ക് നോക്കുമ്പോഴും ഇത് ഏതാണ്ട് ശരി തന്നെയാണ്.

ALSO READ: Kerala Sslc Results 2022: ഗോപാലേട്ടൻറെ പശു വരെ പാസായ എസ്എസ്എൽസി കാലം; ട്രോളി കൊന്നില്ലന്നേയുള്ളു

ആകെ പ്ലസ് വണ്ണിന് വിഎച്ച്സി അടക്കം ഒഴിവുള്ള സീറ്റുകൾ  4,67,000 എണ്ണമാണ്. അതായത് ഉപരി പഠനത്തിന് യോഗ്യത നേടിയ  4,23,303 വിദ്യാർഥികൾക്കും ഇത്തവണ സീറ്റുണ്ടെന്ന് ചുരുക്കം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News