നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ്: ഒ.രാജഗോപാലിന്‍റെ നടപടിയിൽ പാർട്ടിയിൽ പ്രതിഷേധം

നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യുകയും പിന്നീടത്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാലിന്‍റെ നടപടിയില്‍ പാർട്ടിയിൽ അതൃപ്തിയെന്ന്‍ സൂചന. പി.സി.ജോർജ് ചെയ്തത് പോലെ  വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും വോട്ട് അസാധുവാക്കാനും കഴിയുമായിരുന്നെങ്കിലും  അത് ചെയ്യാതെ  വോട്ടെടുപ്പിൽ പങ്കെടുത്തത് ശരിയായില്ല  എന്ന അഭിപ്രായം പാർട്ടിയ്ക്കകത്ത് ശക്തമാണെന്നാണ് സൂചന.

Last Updated : Jun 3, 2016, 06:32 PM IST
നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ്: ഒ.രാജഗോപാലിന്‍റെ നടപടിയിൽ പാർട്ടിയിൽ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യുകയും പിന്നീടത്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാലിന്‍റെ നടപടിയില്‍ പാർട്ടിയിൽ അതൃപ്തിയെന്ന്‍ സൂചന. പി.സി.ജോർജ് ചെയ്തത് പോലെ  വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും വോട്ട് അസാധുവാക്കാനും കഴിയുമായിരുന്നെങ്കിലും  അത് ചെയ്യാതെ  വോട്ടെടുപ്പിൽ പങ്കെടുത്തത് ശരിയായില്ല  എന്ന അഭിപ്രായം പാർട്ടിയ്ക്കകത്ത് ശക്തമാണെന്നാണ് സൂചന.

സി.പി.എമ്മുമായി ധാരണയെന്ന ആരോപണം പാർട്ടിക്കെതിരെ ഉയർത്താൻ രാജഗോപാലിന്റെ നടപടി സഹായകമായെന്ന് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തി. ഒ.രാജഗോപാലിന്റെ നടപടി പ്രതികരിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തയ്യാറായില്ല. രാജഗോപാൽ മനസാക്ഷിയ്ക്കനുസരിച്ചാണ് വോട്ട് ചെയ്തതെന്നും അദ്ദേഹത്തിന് പാർട്ടി ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലന്നുമാണ് ബി.ജെ,പി നേതാവ് പത്മകുമാറിന്റെ വിശദീകരണം.

Trending News