Roads Inaguration: ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 1000 റോഡുകൾ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണം ഇന്ന്

സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ആയിരം റോഡുകളുടെ പുനര്‍നിര്‍മ്മാര്‍ണം ആണ്

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 09:38 AM IST
  • 12000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്
  • 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്
  • 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു.
Roads Inaguration:  ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 1000 റോഡുകൾ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1000 റോഡുകൾ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിർമ്മിച്ച റോഡുകളാണിത്. വൈകുന്നേരം 4 മണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങിൻറെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയിലെ പ്രധാനപ്പെട്ട ഇനമാണ് സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ആയിരം റോഡുകളുടെ പുനര്‍നിര്‍മ്മാര്‍ണം.

ALSO READ : Covid Vaccine: വാക്സിനെടുക്കാത്തവരുണ്ടോ? ഇല്ലെങ്കിൽ ഇൗ പഞ്ചായത്ത് പരിധികളിൽ സ്പോട്ട് വാക്സിനേഷൻ ഉണ്ട്

സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെ 140 നിയോജക മണ്ഡലങ്ങളിലായി 12000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്. 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികള്‍ക്കാണ് കരാര്‍ ഉടമ്പടി വെച്ചിട്ടുള്ളത്.

ALSO READ : കൊറോണ ബാധിച്ചശേഷം 30 ദിവസത്തിനുള്ളിൽ മരിച്ചാൽ അതും Covid Death ആയി കണക്കാക്കും, അറിയാം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

സി എം എല്‍ ആര്‍ ആര്‍ പദ്ധതി പ്രകാരം ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 1000 റോഡുകളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തിയിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News