Rain Alert Kerala: കേരളത്തിൽ ചൂടിന് ആശ്വാസം കാണുമോ ? അടുത്ത മഴ എപ്പോൾ?

Kerala Rain Alert Updates:  കൊല്ലത്താണ് 37 ഡിഗ്രി ചൂട് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഏറ്റവും കുറഞ്ഞത് 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കാവുന്ന താപനില. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 01:09 PM IST
  • അതി ശക്തമായ ചൂടാണ് മറ്റ് ജില്ലകൾക്കും ഇപ്പോൾ ലഭിക്കുന്നത്
  • 37 ഡിഗ്രിക്ക് മുകളിലായതിനാൽ വിവിധ ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം
  • കൊല്ലത്താണ് 37 ഡിഗ്രി ചൂട് പ്രവചിച്ചിരിക്കുന്നത്
Rain Alert Kerala: കേരളത്തിൽ ചൂടിന് ആശ്വാസം കാണുമോ ? അടുത്ത മഴ എപ്പോൾ?

തിരുവനന്തപുരം: കൊടും ചൂടിനാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുൻപ് പാലക്കാട് ജില്ലക്ക് മാത്രം ലഭിച്ചിരുന്ന അതി ശക്തമായ ചൂടാണ് മറ്റ് ജില്ലകൾക്കും ഇപ്പോൾ ലഭിക്കുന്നത്. 37 ഡിഗ്രിക്ക് മുകളിലായതിനാൽ വിവിധ ജില്ലകൾക്ക് ജാഗ്രത നിർദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്ക് വെക്കുന്നുണ്ട്. 

കൊല്ലത്താണ് 37 ഡിഗ്രി ചൂട് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഏറ്റവും കുറഞ്ഞത് 36 ഡിഗ്രിയുമാണ് പ്രതീക്ഷിക്കാവുന്ന താപനില. കൊടും ചൂടിൽ ജനങ്ങൾക്ക് ഇപ്പോൾ എറ്റവും അധികം ചോദിക്കാനുള്ളത് മഴയെ പറ്റിയാണ്. 

എപ്പോഴാണ് ഇനി മഴ? പെയ്യുമോ ഇല്ലയോ?  അതിനെ പറ്റിയാണ് ഇനി പരിശോധിക്കുന്നത്. നിലവിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ ഒരു ജില്ലക്കും മഴ സാധ്യത പ്രവചനം നടത്തിയിട്ടില്ല എന്നതാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പങ്ക് വെക്കുന്ന വിവരങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ പൂർണമായി ഇതിൽ നിരാശരാകേണ്ട ആവശ്യവും ഇല്ല. 

മഴയില്ലേ....

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. ഞായറാഴ്ച ഇതേ ജില്ലകളെ കൂടാതെ ആലപ്പുഴ എറണാകുളം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.  തോത് നോക്കിയാൽ 2.5 മുതൽ 15.5 മില്ലീ മീറ്റർ വരെ മഴയായിരിക്കും ഇത്. നിലവിലെ വിവരങ്ങൾ പ്രകാരം ഇത് മാത്രമാണ് മഴ സാധ്യതാ പ്രവചനം.

അടുത്ത മഴക്കാലം

ഇനി യഥാർത്ഥത്തിൽ ഉണ്ടാവേണ്ടത് ഇടവപ്പാതിയാണ്. ഇതിനെന്തായാലും കുറഞ്ഞത് 3 മാസം കൂടി കാത്തിരിക്കണം. എന്നാൽ വേനൽ മഴ പലപ്പോഴും ആശ്വാസമാകുമെന്നതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് വേണം കരുതാൻ.ശക്തമായ ഇടിയോട് കൂടിയായ മഴയാണ് വേനൽ മഴ. അത് കൊണ്ട് തന്നെ നല്ല ശ്രദ്ധയും കരുതലും ഇതിനുണ്ടാവണം.

വേനൽക്കാലത്തേക്കായി

പകൽ 11 മുതൽ 3 വരെ ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക
*  മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
*  അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News