Kerala Rain Alert: ഇന്നുമുതൽ ശക്തമായ മഴ, അഞ്ച് ദിവസത്തേക്ക് നോക്കണ്ട

Kerala Rain Alert: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  ഇടുക്കി ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്

Written by - Zee Malayalam News Desk | Last Updated : May 27, 2023, 03:30 PM IST
  • കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള കാറ്റിന്റെ ഗതി അനുകൂലമാകും
  • കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകാശത്തേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണം
  • ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്
Kerala Rain Alert: ഇന്നുമുതൽ ശക്തമായ മഴ, അഞ്ച് ദിവസത്തേക്ക് നോക്കണ്ട

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത. വ്യാപകമായി ഇടി  മിന്നൽ / കാറ്റോട് കൂടിയ മഴക്കാണ് സാധ്യത. മെയ്‌ 27 മുതൽ 29 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  ഇടുക്കി ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്.

മഴ സാധ്യതാ പ്രവചനം ഇങ്ങനെ,വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിൻറെ യെല്ലോ അലർട്ട്
                                                                                                                                                                                                                
27-05-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  ഇടുക്കി
28-05-2023: പത്തനംതിട്ട, ഇടുക്കി
29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള കാറ്റിന്റെ ഗതി അനുകൂലമാകുമെന്നും അതിനാൽ  കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകാശത്തേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണമെന്നുമാണ് റിപ്പോർട്ട്.  എന്നാൽ കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News