Kerala PSC പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 30700 രൂപ മുതൽ 65400 രൂപ വരെ

കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 29, 2021, 06:28 PM IST
  • കേരള പിന്നോക്ക വികസന കോർപറേഷനിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
  • ആകെ 18 ഒഴുവുകളാണ് ഉള്ളത്.
  • കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ.
  • അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.
Kerala PSC പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 30700 രൂപ മുതൽ 65400 രൂപ വരെ

കേരള പിന്നോക്ക വികസന കോർപറേഷനിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission) അപേക്ഷ ക്ഷണിച്ചു. ആകെ 18 ഒഴുവുകളാണ് ഉള്ളത്. കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. https://thulasi.psc.kerala.gov.in/thulasi/myhome.php എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. 

പ്രൊജക്റ്റ് അസിസ്റ്റന്റ് അല്ലെങ്കിൽ യൂണിറ്റ് മാനേജർ പോസ്റ്റുകളിലെ ശമ്പളം (salary) 30,700 രൂപ മുതൽ 65,400 രൂപ വരെയാണ്.  അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്. ഈ ഒഴിവുകളുടെ പ്രാബല്യം കുറഞ്ഞത് ഒരു വർഷത്തേക്കാണ്. 18 മുതൽ 36 വയസ്സ് വരെ പ്രമുള്ളവർക്കാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. അതായത് 1985 ജനുവരി 2 നും 2003 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ALSO READ: Job Vacancy: 89 സർക്കാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 1,80,000 രൂപ വരെ മാസ ശമ്പളം

അപേക്ഷിക്കാനുള്ള യോഗ്യത

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ കോമേഴ്സ്, ആർട്ട്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയോ (MBA) ഉണ്ടായിരിക്കണം. അത് കൂടാതെ ഏതേങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 6 മാസത്തെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും ഉണ്ടായിരിക്കണം.

ALSO READ: NPCIL Recruitment 2021: 56100 രൂപവരെയാണ് ശമ്പളം; എങ്ങനെ, എപ്പോൾ അപേക്ഷിക്കണം?

തിരഞ്ഞെടുക്കപ്പെട്ട് ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർഥികൾ രണ്ട് വര്ഷം വരെ പ്രൊബേഷൻ കാലയളവിൽ ആയിരിക്കും. ടെസ്റ്റും അഭിമുഖവും നടത്തിയാണ് ഉദ്യോഗാർത്ഥികളെ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് തന്നെ അഡ്മിഷൻ കാർഡ് പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ (Website) നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News