Mumbai: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (HPCL) 200 എഞ്ചിനീയറിംഗ് ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 15 ആണ്. മാർച്ച് 3ന് രാവിലെ മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചത്. ഏപ്രിൽ 15 ന് രാത്രി 11.59 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മെക്കാനിക്കൽ എഞ്ചിനീയർ (Mechanical Engineer) , സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ എന്നീ മേഖലകളിലെ ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് 120 ഒഴിവുകളും, സിവിൽ എഞ്ചിനീയർമാർക്ക് (Civil Engineer) 30 ഒഴിവുകളും, ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് 25 ഒഴിവുകളും, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർമാർക്ക് 25 ഒഴിവുകളുമാണ് ഉള്ളത്. ഈ ഒഴിവുകളിൽ എത്തുന്നവരുടെ ശമ്പള (Salary) സ്കെയിൽ പ്രതിമാസം 50000 രൂപ മുതൽ 160000 രൂപ വരെയാണ്. ഒരു വർഷത്തെ സിറ്റിസി ഏകദേശം 15.17 ലക്ഷം രൂപ വരെ വരും.
അപേക്ഷ ആയക്കാവുന്നവർക്കുള്ള ഏറ്റവും ഉയർന്ന പ്രായ പരിധി 25 വയസ്സാണ്. അപേക്ഷിക്കുന്നവർ എ.ഐ.സി.ടി.ഇ അംഗീകാരം / യു.ജി.സി (UGC)അംഗീകൃത സർവകലാശാല / ഡീമിഡ് സർവകലാശാല എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് 4 വർഷ മുഴുവൻ സമയ കോഴ്‌സ് 60 ശതമാനം മാർക്കോട് കൂടി പാസായിരിക്കണം. എസ്‌സി (SC) / എസ്ടി / പിഡബ്ല്യുബിഡി അപേക്ഷാർഥികൾക്ക് ഇതിന് 50% മാർക്ക് മാത്രം മതിയാകും.
ഈ വര്ഷം അവസാന വർഷ എഞ്ചിനീറിയറിങ്ങിന് പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും (Students) ഈ ഒഴുവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ പിന്നീട് ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ആളുകളിൽ നിന്ന് കമ്പ്യൂട്ടർ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക്, പേർസണൽ ഇന്റർവ്യൂ (Interview) എന്നീ മാർഗ്ഗങ്ങളായിലൂടെയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
താല്പര്യമായുള്ള ഉദ്യോഗാർഥികൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.hindustanpetroleum.com ലെ കരിയർ എന്ന ഓപ്ഷനിൽ പോയി ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ അയക്കാൻ രജിസ്ട്രേഷന് വേണ്ടി അടയ്‌ക്കേണ്ടത് 1000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് (Website) സന്ദർശിക്കുക.
ഇഎസ്ഐസിയിൽ UDC ഒഴിവുകൾ
അതേസമയം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ (ESIC) 6552 സ്റ്റെനോഗ്രാഫർ, യുഡിസി പോസ്റ്റുകളിലേക്ക് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി 2021 മാർച്ച് 31 ആണ്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ esic.nic.in ൽ ഓൺലൈനായി ആണ് ഒഴിവുകൾക്കായി അപേക്ഷിക്കേണ്ടത്. 6552 ഒഴിവുകൾ ഉള്ളതിൽ 6,306 ഒഴിവുകൾ അപ്പർ ഡിവിഷൻ ക്ലർക്കുകൾക്ക് വേണ്ടിയാണ്. ബാക്കിയുള്ള 246 ഒഴിവുകൾ സ്റ്റെനോഗ്രാഫറിന് വേണ്ടിയുള്ളതാണ്.
അർഹരായ ഉദ്യോഗാർഥികളിൽ നിന്ന് പരീക്ഷയിലൂടെയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് നേരിട്ടുള്ള ടെസ്റ്റുകളും നടത്തും. സ്റ്റെനോഗ്രാഫർ പോസ്റ്റുകളിലേക്ക് പന്ത്രണ്ടാം ക്ലാസ്സോ തത്തുല്യമായ പരീക്ഷയോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പാസ്സായിട്ടുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഡിസി ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.18 വയസ്സ് മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...