Bus Strike: സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എറണാകുളത്ത് ചേര്‍ന്ന ബസ്സുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യപിച്ചിരിയ്ക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സഷന് പ്രായപരിധി നിശ്ചയിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകളുടെ സംയുക്ത സമരസമിതി മുന്നോട്ടുവെക്കുന്നുണ്ട്.
സ്കൂള്‍ തുറന്ന് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന പ്രധാന ആവശ്യം ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 12 ബസ് ഉടമകളുടെ സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സമര സമിതി. ഈ സമിതിയ്ക്ക് കീഴില്‍ 7500 ഓളം ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 90% ബസുകളും സമരത്തില്‍ പങ്കെടുക്കും എന്നാണ് സമര സമിതി അറിയിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...