തിരുവനന്തപുരം: സംസ്ഥാന പൊലീസ് (State Police) തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്കോ എംഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി. ഹെഡ്ക്വാട്ടേഴ്സ് ഡിഐജി ആയിരുന്നു ശ്യാംസുന്ദർ. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി.
യോഗേഷ് ഗുപ്തയെ എഡിജിപി പൊലീസ് ട്രെയിനിങ് എന്ന പുതിയ തസ്തികയിൽ നിയമിച്ചു. നിലവിൽ മനോജ് ഏബ്രഹാം ചുമതല വഹിക്കുന്ന എഡിജിപി ഹെഡ്ക്വാട്ടേഴ്സ് തസ്തികയ്ക്ക് തുല്യമാണ് യോഗേഷ് ഗുപ്തയുടെ നിയമനമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്പിയായാണ് പുതിയ നിയമനം. ഷൗക്കത്തലിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പിയായി നിയമിച്ചു. നിലവിൽ ഷൗക്കത്തലി എൻഐഎയിലാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് സെൻട്രൽ ക്രൈംബ്രാഞ്ച് മൂന്നിന്റെ എസ്പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി തുടരും. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായി കുര്യാക്കോസിനെ നിയമിച്ചു. ആർ.ആനന്ദിനെ ഹെഡ്ക്വാട്ടേഴ്സ് അഡീഷണൽ എഐജിയായി നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...